CORPORATE

കേരളത്തിലേക്കുളള ട്രെയിനുകളിൽ ഏറ്റവും മോശം ഭക്ഷണം കേരള എക്സ്പ്രസിലെന്ന് റെയിൽവേ; മംഗള എക്സ്പ്രസും ജയന്തിയും നേത്രാവതിയുമെല്ലാം തൊട്ട് പിന്നാലെ, ബേസ് കിച്ചൺ നിർമ്മാണം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി

21 Jul 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: കേരളത്തിലേക്കുളള ട്രെയിനുകളിൽ ഏറ്റവും മോശം ഭക്ഷണം തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസിലും എറണാകുളം– നിസാമുദ്ദീൻ മംഗള എക്സ്പ്രസിലുമെന്ന് റെയിൽവേ. മൂന്നാം സ്ഥാനം കന്യാകുമാരി– മുംബൈ ജയന്തിക്കും നാലാം സ്ഥാനം തിരുവനന്തപുരം– ലോകമാന്യതിലക് നേത്രാവതിക്കുമാണ്. 

ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 6 മാസം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) വിവരാവകാശ പ്രകാരം മറുപടി നൽകിയത്. കേരളയിലെ കരാർ രൂപ് കേറ്ററേഴ്സിനും മംഗള, നേത്രാവതി എന്നിവയിലെ കരാറുകൾ എക്സ്പ്രസ് ഫുഡ് ആൻഡ് സർവീസസ് എന്ന കമ്പനിക്കുമാണ്. ജയന്തിയിലെ കരാർ സീമ കേറ്ററേഴ്സിനാണ്. പ്രധാന ട്രെയിനുകളിലെ കേറ്ററിങ് മിക്കതും ഡൽഹിയിലെ പ്രബല ഗ്രൂപ്പിന്റെയും അതിന്റെ ബെനാമി കമ്പനികളുടേയും കയ്യിലാണ്. രൂപ് കേറ്ററേഴ്സ് ഉൾപ്പെടെ 5 കമ്പനികളാണു ഈ ഗ്രൂപ്പിനു കീഴിലുളളത്. 

കേരളയിലും മംഗളയിലും നേത്രാവതിയിലും നിലവാരമില്ലാത്ത ഭക്ഷണം നൽകി അമിത നിരക്കു വാങ്ങുന്നുവെന്നാണു പ്രധാന പരാതി. 50 രൂപ മാത്രമുളള വെജിറ്റേറിയൻ ഊണിനു 80 മുതൽ 120 രൂപ വരെയാണു ഈടാക്കുന്നത്. ബിൽ ചോദിച്ചാൽ തല്ലു കിട്ടുമെന്നതാണു സ്ഥിതി. പരാതിപ്പെടുന്നവരെ വിരട്ടുക, പിന്തിരിയാത്തവരോടു മാപ്പു പറഞ്ഞു തലയൂരുക എന്നിവയാണു പതിവു പരിപാടികൾ. 

രാജധാനി ട്രെയിനുകൾ റെയിൽവേയുടെ അഭിമാന സർവീസാണെങ്കിലും രാജ്യത്ത് ഏറ്റവും മോശം ഭക്ഷണം ലഭിക്കുന്ന രാജധാനി കേരളത്തിലേക്കുളളതാണ്. ഇതിന്റെ കേറ്ററിങും ഡൽഹി ഗ്രൂപ്പിന്റെ കയ്യിലാണ്. മോശം ഭക്ഷണത്തിനും സേവനത്തിനും പുറമെ യാത്രാവസാനം 100 രൂപ വീതം നിർബന്ധിത പിരിവുമുണ്ട്.

ഐആർസിടിസി ഇൻസ്പെക്ടർമാർ പാൻട്രിയിൽ യാത്ര ചെയ്യാറുണ്ടെങ്കിലും ജീവനിൽ കൊതിയുളളതിനാൽ നടപടിയെടുക്കാൻ ധൈര്യപ്പെടാറില്ല. ഇവർ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഉന്നത ഉദ്യോഗസ്ഥരും അനങ്ങ‌ില്ല. പരാതികളുടെ അടിസ്ഥാനത്തിൽ കരാറുകാരനെ പുറത്താക്കാൻ നോക്കിയാൽ കോടതിയിൽ നിന്നു സ്റ്റേ വാങ്ങി കച്ചവടം തുടരും. പരാതി ഒഴിവാക്കാൻ ബേസ് കിച്ചൺ ഏർപ്പെടുത്താനുളള നീക്കം നടപ്പായിട്ടില്ല. ചെന്നൈയിൽ മാത്രമാണു ബേസ് കിച്ചൺ നിർമാണം ആരംഭിച്ചത്.

സിസിടിവി ക്യാമറകളുളള അടുക്കളയിൽ ഐആർസിടിസിയുടെ നിയന്ത്രണത്തിലായിരിക്കും പാചകം. ഈ അടുക്കളയിൽ നിന്നുളള ഭക്ഷണ സാധനങ്ങളാണു ട്രെയിനുകളിൽ ലോഡ് ചെയ്യുക. തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ സ്റ്റേഷനുകളിൽ ബേസ് കിച്ചൺ ആരംഭിക്കാൻ പദ്ധതിയുണ്ടെങ്കിലും പ്രഖ്യാപനത്തിലൊതുങ്ങി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story