ECONOMY

വൻകിട പദ്ധതികളുടെ നടത്തിപ്പ് വേ​ഗത്തിലാക്കാൻ പുതിയ സംവിധാനവുമായി സംസ്ഥാന സർക്കാർ; ഐഎഎസ് ടാസ്ക് ഫോഴ്സ് രൂപികരിച്ചു

Newage News

29 Jun 2020

തിരുവനന്തപുരം: സർക്കാരിന് കീഴിലെ വൻകിട പദ്ധതികളുടെ നടത്തിപ്പ് വേ​ഗത്തിലാക്കാൻ പുതിയ സംവിധാനവുമായി സംസ്ഥാന സർക്കാർ. ഐഎഎസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലുളള പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച് പദ്ധതികൾ വേ​ഗത്തിലാക്കാനാണ് നീക്കം. വൻ പദ്ധതികളു‌ടെ പ്രോജക്ട് ഡയറക്ടർമാരായി നിയമിച്ച ഐഎഎസ് ഉദ്യോ​ഗസ്ഥരുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. 

നേരത്തെ അഡീഷണൽ ചീഫ് സെക്രട്ടറി അൽകേഷ് കുമാർ ശർമയെ അടിസ്ഥാന സൗകര്യ രം​ഗത്തെ പദ്ധതികളു‌ടെ മേൽനോട്ടച്ചുമതല ഉദ്യോ​ഗസ്ഥനായി സർക്കാർ നിയമിച്ചിരുന്നു. കിഫ്ബിക്ക് കീഴിലുളള പദ്ധതികളു‌ടെ മേൽനോട്ടച്ചുമതല ഇദ്ദേഹത്തിനാണ്. 

എം ജി രാജമാണിക്യം, ദിവ്യ എസ് അയ്യർ എന്നിവരാണ് കിഫ്ബിക്ക് കീഴിലുളള അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പ്രോജക്ട് ഡയറക്ടർമാർ. മറ്റ് വൻ പദ്ധതികളു‌ടെ ചുമതലക്കാർ ഇവരാണ്.

ഇൻപശേഖർ (അഴീക്കൽ തുറമുഖം), എൻ എസ് കെ ഉമേഷ് (സിറ്റ് ​ഗ്യാസ് പദ്ധതി, മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം), പി ഐ ശ്രീവിദ്യ (വിഴിഞ്ഞം തുറമുഖം, തലശ്ശേരി -മൈസൂരു റെയിൽ പദ്ധതി), ഡോ രേണു രാജ് (സ്മാർട്ട് സിറ്റി പ്രോജക്ട്, വൈറ്റില മൊബിലിറ്റി ഹബ്ബ്), എസ് കാർത്തികേയൻ (സിൽവർ ലൈൻ റെയിൽ പ്രോജക്ട്), എസ് ചന്ദ്രശേഖരൻ (ശബരിമല വിമാനത്താവളം), അമിത് മീണ (ട്രാവൻകൂർ ഹൗസ് പദ്ധതി), വി ആർ കെ തേജ (കൊച്ചി -ബാം​ഗ്ലൂർ വ്യവസായ ഇടനാഴി)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ