LAUNCHPAD

സർക്കാരിന്റെ ഓൺലൈൻ ടാക്സി ഉടൻ; ഊബർ മാതൃകയിൽ തുടങ്ങുന്ന സർവീസ് ആദ്യമെത്തുക തിരുവനന്തപുരത്ത്

20 Nov 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം∙ ഊബർ മാതൃകയിൽ സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനം ആദ്യമെത്തുക തിരുവനന്തപുരം നഗരത്തിൽ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസുമായി (ഐടിഐ) സഹകരിച്ചാണ് പദ്ധതി. ഐടിഐയുമായി 24ന് വീണ്ടും ചർച്ച നടത്തും. കേരള മോട്ടർ വാഹന ക്ഷേമനിധിക്കാണ് ഏകോപനച്ചുമതല. ഐടിഐയുമായി മുൻപ് ധാരണയിലെത്തിയെങ്കിലും ചില വ്യവസ്ഥകളിൽ ബോർഡ് ഭേദഗതി ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ ചർച്ചയ്ക്കുശേഷം കരാർ അന്തിമമാക്കും. മോട്ടർ വാഹന ക്ഷേമനിധി അംഗങ്ങളെ പൂർണമായും ഇതിന്റെ ഭാഗമാക്കും. ഐടിഐ തന്നെയാകും ചെലവ് വഹിക്കുക. ഘട്ടംഘട്ടമായി സർവീസ് തുകയിനത്തിൽ പണം ഈടാക്കും.

ഓൺലൈൻ ടാക്സി കമ്പനികൾക്കു ബദലായിട്ടാണ് പുതിയ ടാക്സി സംവിധാനം. ആദ്യഘട്ടത്തിൽ ഓട്ടോറിക്ഷ, ടാക്സി കാറുകൾ എന്നിവയാകും പരിധിയിൽ വരിക. ഭാവിയിൽ സ്റ്റേജ് കാരിയേജുകളുൾപ്പടെ ഉൾപ്പെടുത്തുമെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ എം.എസ്. സ്കറിയ പറഞ്ഞു. തൊഴിലാളികൾക്കും വാഹന ഉടമകൾക്കും 25 ശതമാനത്തോളം വരുമാനവർധന ഉണ്ടാകുമെന്നാണ് ക്ഷേമനിധി ബോർഡിന്റെ കണക്കുകൂട്ടൽ. തിരക്ക് വർധിക്കുമ്പോൾ നിരക്ക് കുത്തനെ വർധിപ്പിക്കുന്ന രീതി (സർജ് പ്രൈസിങ്) ഈ സംവിധാനത്തിലുണ്ടാകില്ല.

Content Highlights: Kerala government online taxi first in trivandrum

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story