ECONOMY

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് പരിഷ്കാരത്തിന് സർക്കാർ; വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ ഏകീകരണ നടപടികൾക്ക് തുടക്കമാകുന്നു

15 May 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ ഏകീകരണ നടപടികൾക്ക് അടുത്ത അധ്യയന വർഷം തുടക്കമാകും. പൊതു വിദ്യാഭ്യാസം, ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയര്‍ സെക്കന്‍ററി വകുപ്പുകൾ ഒരു ഡയറക്ടറുടെ കീഴിൽ കൊണ്ട് വരും. 20 ന് അധ്യാപക സംഘടനകളുമായി ഈ വിഷയത്തില്‍ സർക്കാർ ചർച്ച നടത്തും.

വിവിധ വിദ്യാഭ്യാസ വകുപ്പുകൾ ഏകീകരിക്കാനുള്ള ഖാദർ കമ്മിറ്റി ശുപാര്‍ശയ്ക്കെതിരെ ഹയർ സെക്കന്‍ററി അധ്യാപകർ കടുത്ത പ്രതിഷേധത്തിലാണ്. എന്നാൽ, കമ്മിറ്റിയുടെ ചില ശുപാര്‍ശകളും ഇത്തവണ നടപ്പാക്കാൻ തന്നെയാണ് സർക്കാർ ശ്രമം. ഹെഡ് മാസ്റ്ററും പ്രിൻസിപ്പലും ഉള്ള സ്കൂളിലെ സ്ഥാപന മേധാവിയുടെ ചുമതല പ്രിൻസിപ്പലിന് നൽകും.

പൊതു വിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി എന്നീ മൂന്ന് പരീക്ഷാ ഭവനകളും ഒരു കുടക്കീഴിലാക്കും. എന്നാൽ അധ്യാപകരുടെ പുനർ വിന്യാസമടക്കം എതിർപ്പ് കൂടുതൽ ഉള്ള ശുപാർശകളിൽ തീരുമാനമുടൻ ഉണ്ടാകില്ല.

ഖാദർ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കുന്നതിന്‍റെ പ്രായോഗിക വശം പഠിക്കാന്‍ പ്രത്യേക സെൽ പൊതു വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടെയായിരിക്കും സര്‍ക്കാര്‍ തീരുമാനമുണ്ടാകുക. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ