20 Jul 2019
ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: നിയമസഭ ഒരുവർഷത്തിനകം സമ്പൂർണ ഡിജിറ്റലായി മാറുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. സഭയിലെ സാമാജികരുടെ ഇടപെടലുകൾ ജനങ്ങളിൽ എത്തിക്കാൻ സഭാ ടി.വി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭാരേഖകളുടെ പ്രിന്റിങ്ങിനായി നിലവിൽ ഭീമമായ തുക ചെലവാകുന്നുണ്ട്. ഈ രേഖകൾ എത്രപേർ വായിക്കുന്നുണ്ടെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ ഡിജിറ്റല്സംവിധാനത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
ടെലിവിഷനിലെ ആക്ഷേപഹാസ്യ പരിപാടിയില്‍ മുഴുനീള കഥാപാത്രങ്ങളായി നിയമസഭാസാമാജികരെ അവതരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരിപാടികൾ നിർത്താൻ റൂളിങ് നൽകണമെന്ന ആവശ്യം സഭയില്‍ ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് സഭയിൽ ഗൗരവപരമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.