LAUNCHPAD

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22 മുതൽ

Renjith George

21 Jul 2021

തിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ മാസം 22-ാം തീയതി വ്യാഴാഴ്ച ആരംഭിക്കുകയാണ്. 21-ാം തീയതി മുതല്‍ ആരംഭിക്കുവാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ഈ സമ്മേളനം ബലി പെരുന്നാള്‍ ആഘോഷം 21-ാം തീയതിയിലേക്ക് മാറിയ സാഹചര്യത്തിലാണ് 22-ാം തീയതി മുതല്‍ ചേരാന്‍ തീരുമാനിച്ചത്.

2021-22 വര്‍ഷത്തെ ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനകളിേډല്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിേډലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും ഈ സമ്മേളനത്തില്‍ നടക്കുക. ആകെ 20 ദിവസം സമ്മേളിക്കുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. ആ ദിനങ്ങളില്‍ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കുന്നതാണ്.

2021-22 വര്‍ഷത്തേക്കുള്ള ഉപധനാഭ്യര്‍ത്ഥകളുടെ ചര്‍ച്ചയ്ക്കും ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനകളിേډലുള്ള ധനവിനിയോഗ ബില്ലിന്‍റെ പരിഗണനയ്ക്കും വേണ്ടിയും ഓരോ ദിവസങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്. 2021-ലെ കേരള ധനകാര്യബില്ലുകളുടെ (രണ്ടെണ്ണം) പരിഗണനയ്ക്കായുള്ള സമയം കൂടി ഈ സമ്മേളന കാലത്ത് കണ്ടെത്തേണ്ടതുണ്ട്. സര്‍ക്കാരിന് അവശ്യം നിര്‍വ്വഹിക്കേണ്ട നിയമനിര്‍മ്മാണം ഏതെങ്കിലും ഉണ്ടെങ്കില്‍ അതിനു വേണ്ടിയും അധിക സമയം ആവശ്യമായി വരുന്നതാണ്. ഇക്കാര്യങ്ങള്‍ കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതാണ്. എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് ആഗസ്റ്റ് 18-ാം തീയതി പിരിയത്തക്ക വിധമാണ് സമ്മേളന കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം മേയ് മാസം 24-ാം തീയതി ആരംഭിച്ച് ജൂണ്‍ 10-ാം തീയതി അവസാനിച്ചതിനുശേഷം ജൂണ്‍ 24, 25, 26 തീയതികളിലായി പുതിയ നിയമസഭാംഗങ്ങള്‍ക്ക് വിശദമായ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭൂരിപക്ഷം അംഗങ്ങളും പ്രസ്തുത പരിശീലന പരിപാടികളുമായി സഹകരിക്കുകയുണ്ടായി. അതോടൊപ്പം ജൂലൈ 13, 14 തീയതികളിലായി ബഹുമാനപ്പെട്ട മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനും ബഹുമാനപ്പെട്ട അംഗങ്ങളുടെ പി.എ. മാര്‍ക്കും പരിശീലനം നല്‍കുകയുണ്ടായി. ഈ വരുന്ന സമ്മേളന കാലത്തുള്ള ഇടവേളയിലെ സൗകര്യപ്രദമായ ഒരു ദിവസം, നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുവാനും ഉദ്ദേശിക്കുന്നുണ്ട്.

മുന്‍ സമ്മേളനങ്ങളില്‍ സ്വീകരിച്ചിരുന്നതുപോലെ സമ്പൂര്‍ണ്ണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത്തവണയും സമ്മേളന നടപടികള്‍ നടക്കുന്നത്. കോവിഡ് വാക്സിനേഷന്‍റെ രണ്ട് ഡോസുകളും പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്ത അംഗങ്ങള്‍ക്കുവേണ്ടി അതിനായുള്ള സൗകര്യം ഒരുക്കുന്നതാണ്. അതുപോലെ ആന്‍റിജന്‍/ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സൗകര്യവും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കുന്നതാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story