ECONOMY

റബറിന് മിനിമം താങ്ങുവില: കേന്ദ്രത്തിന് ശുപാർശ നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ

Newage News

05 Mar 2021

കൊച്ചി: റബറിനെ കാർഷിക വിളകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണമെന്നും മിനിമം താങ്ങുവില പദ്ധതിയിൽ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ കർമ്മ സമിതി കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇൻഫാം ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സർക്കാർ ഇക്കാര്യം വിശദീകരിച്ചത്. റബറിനെ സുരക്ഷിത ജീവിതമാർഗ്ഗങ്ങളുൾപ്പെട്ട പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ 2018 ഫെബ്രുവരി 22 ന് കേന്ദ്ര സർക്കാരിനയച്ച കത്തിന്റെ പകർപ്പും ഹാജരാക്കി. റബറിന്റെ ഇറക്കുമതിയെത്തുടർന്ന് വില കുത്തനെയിടിഞ്ഞ ഘട്ടത്തിലാണ് മന്ത്രി കത്തയച്ചത്. റബറിന്റെ വില കൂട്ടാൻ കേന്ദ്ര സർക്കാർ സഹായിക്കണമെന്നും റബർ നയം പ്രഖ്യാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. 2015 - 16 ൽ നടപ്പാക്കിയ റബർ ഉല്പാദനത്തിനുള്ള ഇൻസെന്റീവ് പദ്ധതിയിലൂടെ കിലോയ്ക്ക് 150 രൂപ ഉറപ്പാക്കിയിരുന്നു. ഇതു 200 രൂപയാക്കാനാണ് കേന്ദ്ര സഹായം തേടിയതെന്നും സർക്കാർ വിശദീകരിച്ചു.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ