ECONOMY

റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്കായി സിയാല്‍ മാതൃകയില്‍ ഫാക്ടറി വരുന്നു; ആദ്യപടിയായി കേരള റബര്‍ ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു

13 Jun 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനും മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാനും സിയാല്‍ മാതൃകയില്‍ ഫാക്ടറി സ്ഥാപിക്കുന്നതിനുളള നടപടികള്‍ക്ക് തുടക്കമിട്ട് സര്‍ക്കാര്‍. ഫാക്ടറി സ്ഥാപിക്കുന്നതിനുളള ആദ്യപടിയായി കേരള റബര്‍ ലിമിറ്റഡ് എന്ന പേരില്‍ കെഎസ്ഐഡിസി കമ്പനി രജിസ്റ്റര്‍ ചെയ്തു. 

ഇതിന്‍റെ ഭാഗമായുളള റബര്‍ ക്ലോംപ്ലക്സ് സ്ഥാപിക്കുന്നതിന് കോട്ടയം ജില്ലയില്‍ കിന്‍ഫ്രാ 200 ഏക്കര്‍ സ്ഥലം കണ്ടെത്തി. സ്ഥലം ഏറ്റെടുക്കാനുളള നടപടികള്‍ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പ്രകൃതിദത്ത റബറില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പാക്കുകയാണ് പ്രോജക്ടിന്‍റെ ലക്ഷ്യം. 

കമ്പനിയില്‍ സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും 26 ശതമാനം ഓഹരിയുണ്ടാകും. സിയാല്‍ മാതൃകയിലാണ് കമ്പനിയുടെ മെമ്മൊറാണ്ടവും ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും തയ്യാറാക്കിയിരിക്കുന്നത്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ