Newage News
12 Jun 2020
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക മികവും നൂതന ആശയങ്ങളും പരിചയപ്പെടുത്തുന്നതിനും പരമ്പരാഗത വ്യവസായങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും അതുപയോഗപ്പെടുത്തി ബിസിനസ് അഭിവൃദ്ധിപ്പെടുത്തുന്നതിനും വേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന് (കെഎസ്യുഎം) ഡെമോ ഡേ സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തെ വ്യവസായവാണിജ്യ സംഘടനകള്‍, ഐടി സംരംഭകരുടെ കൂട്ടായ്മയായ ജിടെക്, രാജ്യത്തെ വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായാണ് 25 മുതല്‍ 30 വരെ ഡെമോ ഡേ സംഘടിപ്പിക്കുന്നത്.
കോര്‍പറേറ്റുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉപയാഗപ്പെടുത്താവുന്ന സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇതില്‍ പങ്കെടുക്കുന്നതിന് അവസരം. ഫോണ്‍: 7736495689