STARTUP

'ഫിന്‍ടെക് 100'ന്റെ ആഗോളപട്ടികയില്‍ ഒരു കേരള സ്റ്റാര്‍ട്ട് അപ്പും

08 Nov 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: ഫിനാന്‍ഷ്യല്‍ ടെക്‌നോളജി രംഗത്തെ മികച്ച കമ്പനികളുടെ ആഗോള പട്ടികയില്‍ ഇടം പിടിച്ച് കേരളത്തില്‍ നിന്നുള്ള സംരംഭവും.

ബെംഗളൂരു ആസ്ഥാനമായ നിയോ ബാങ്കിങ് സ്റ്റാര്‍ട്ടപ്പായ ‘ഓപ്പണ്‍’ ആണ് പട്ടികയില്‍ ഇടം പിടിച്ചത്.

ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെ.പി.എം.ജിയും എച്ച്.ടു വെഞ്ചേഴ്‌സും ചേര്‍ന്ന് തയ്യാറാക്കുന്ന ഫിന്‍ടെക് 100 പട്ടികയുടെ ആറാം പതിപ്പാണ് ഓപ്പണ്‍ ഇടം പിടിച്ചത്.

അനീഷ് അച്യുതന്‍ അജീഷ് അച്യുതന്‍, മാബെല്‍ ചാക്കോ, ഡീന ജേക്കബ് എന്നിവര്‍ ചേര്‍ന്ന് 2017ലാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ചെറുകിട സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ് അക്കൗണ്ടിങ് ബില്ലിങ്, തുടങ്ങി പണമിടപാടുമായി ബന്ധപ്പെട്ട എല്ലാം ഒറ്റ പ്ലാറ്റ്‌ഫോമില്‍ ഒരുക്കുകയാണ് ഓപ്പണിലൂടെ ചെയ്യുന്നത്.

ഇന്ത്യയില്‍ നിന്നും ഓപ്പണ്‍ കൂടാതെ എട്ടു സംരംഭങ്ങള്‍ കൂടി ആഗോള പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പേടിഎം, ഒലാ മണി, പോളിസി ബസാര്‍, ലെന്‍ഡിങ് കാര്‍ട്ട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.



Related News


Special Story

വെഞ്ചര്‍ നിക്ഷേപത്തിന്റെ കഥയുമായി മറ്റൊരു മലയാളി സ്റ്റാർട്ടപ്പ് സംരംഭം കൂടി; ക്ലൗഡ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വേസ്പാരോയില്‍ പ്രൈം വെഞ്ചര്‍ പാര്‍ട്‌ണേഴ്‌സിന്റെ 9.7 കോടി നിക്ഷേപം
യുവാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി; സംരംഭം തുടങ്ങാനും തൊഴിലവസരം സൃഷ്ടിക്കാനും യുവാക്കള്‍ക്ക് നിരവധി വാഗ്ദാനങ്ങൾ, ബാങ്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്നും പ്രഖ്യാപനം