ECONOMY

സംസ്ഥാന ബജറ്റ് ജനുവരി 15ന്; പ്രതീക്ഷയോടെ കേരളം

Newage News

13 Jan 2021

തിരുവനന്തപുരം: മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തവണത്തെ സംസ്ഥാന ബജറ്റ് ജനുവരി 15ന്. കൊവിഡ് പ്രതിസന്ധി കാലത്ത് ഏവരും ഉറ്റു നോക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ ഉയര്‍ന്നേക്കാമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീര്‍ച്ചയില്ല. ക്ഷേമ പെന്‍ഷന്‍ അടുത്തിടെ 1,500 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഈ തുക വീണ്ടും ഉയര്‍ത്തിയേക്കും എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇത്തവണത്തെ ബജറ്റ് എന്തായാലും വോട്ടര്‍മാരെ നിരാശപ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍. ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്ക് തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാണെന്നും പുതിയ ധന നയം ആവശ്യമാണെന്നും ധന മന്ത്രി തോമസ് ഐസക്ക് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

കൊവിഡ് പ്രതിസന്ധി മറികടന്ന് മുന്നേറാന്‍ സംസ്ഥാനത്തിന് സഹായകരമാകുന്ന പദ്ധതികള്‍ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. സ്ത്രീകളിലെ തൊഴില്‍ ഇല്ലായ്മ പരിഹരിയ്ക്കാനുള്‍പ്പെടെയുള്ള പദ്ധതികളെക്കുറിച്ചുള്ള സൂചനകളും ബജറ്റിന് മുന്നോടിയായി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം നല്‍കി.

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ എന്നും ഇത് പരിഹരിക്കുക എന്നത് കേരളത്തിന് മുന്നിലുള്ള കടമയാണെന്നും ധനമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ബജറ്റില്‍ ഈ മേഖലയ്ക്ക് ഊന്നല്‍ നല്‍കാന്‍ സാധ്യത കൂടുതലാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ