GREEN

തലനാട് കരയാമ്പൂ ഭൗമസൂചിക പദവിയിലേക്ക്

Newage News

09 Sep 2020

തലനാട് കരയാമ്പൂ ഭൗമസൂചക പദവിയിലേക്ക്. ഇതിനുള്ള ശ്രമങ്ങള്‍ സംസ്ഥാന കൃഷിവകുപ്പ് തുടങ്ങിക്കഴിഞ്ഞു. കോട്ടയം ജില്ലയുടെ കിഴക്ക് മീനച്ചില്‍ താലൂക്കില്‍ ഇടുക്കി ജില്ലയോടു ചേര്‍ന്നു കിടക്കുന്നതാണ് തലനാട് പഞ്ചായത്ത്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് ഭൗമസൂചക പദവി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തലനാട്ടിലും സമീപപ്രദേശങ്ങളിലും കരയാമ്പൂ (ഗ്രാമ്പൂ) കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി തലനാട് ഗ്രാമപഞ്ചായത്തും നടപ്പിലാക്കുന്നു. കേരളത്തില്‍ കരയാമ്പൂ കൃഷിയില്‍ മുന്നിട്ടു നില്‍ക്കുന്ന പഞ്ചായത്താണ് തലനാട്. നവംബര്‍-ജനുവരി മാസങ്ങളില്‍ തലനാടിലെത്തുന്ന സഞ്ചാരികളെ എതിരേല്‍ക്കുന്നത് കരയാമ്പൂവിന്റെ മാസ്മരികഗന്ധമാണ്. ഈ മാസങ്ങളിലാണ് വിളവെടുപ്പുത്സവം. കരയാമ്പൂവിന്റെ പൂമൊട്ടുകള്‍ പറിക്കുമ്പോഴും ഉണക്കുമ്പോഴും ഹൃദ്യമായ ഒരു സുഗന്ധം തലനാട്ടിലെങ്ങും പൊങ്ങിപ്പരക്കും.

കോട്ടയം ജില്ലയില്‍ ഏതാണ്ട് 150 ഹെക്ടര്‍ സ്ഥലത്തു ഗ്രാമ്പൂ കൃഷിയുണ്ട്. അതില്‍ 120 ഹെക്ടറും തലനാട്ടിലാണ്. തലനാട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മലമടക്കുകളിലെ തണുത്ത കാലാവസ്ഥയും കോടമഞ്ഞും മഴയും അന്തരീക്ഷത്തിലെ ഉയര്‍ന്ന ബാഷ്പനിലയും കരയാമ്പൂകൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. കരയാമ്പൂ മൊട്ടുകള്‍ തണുപ്പേറിയ കാലാവസ്ഥയില്‍ വിളയുമ്പോള്‍ അവയിലെ തൈലം ബാഷ്പീകൃതമാകുന്നതിന്റെ തോത് താരതമ്യേന കുറവായിരിക്കും. അതിനാല്‍ തന്നെ തലനാടന്‍ ഗ്രാമ്പൂവിനു സുഗന്ധമേറും. തലനാടന്‍ ഗ്രാമ്പൂ നിറഭംഗിയിലും മുന്നിട്ടു നില്‍ക്കുന്നു. ഗുണത്തിലും വലിപ്പത്തിലും നിറഭംഗിയിലും മുന്നിട്ടു നില്‍ക്കുന്ന തലനാടന്‍ ഗ്രാമ്പൂവിന് കമ്പോളത്തില്‍ പ്രിയമേറെയുണ്ട്. അതിനനുസരിച്ച് വിലയും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story