STARTUP

സൈബർ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ കേരളാ സ്റ്റാർട്ടപ്

Newage News

12 Feb 2021

കൊച്ചി: സൈബർ ഫോറൻസിക് രംഗത്ത് മികച്ച സൗകര്യങ്ങളുമായി കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ് കമ്പനിയും. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് സൈബർ ഫോറൻസിക് രംഗത്തെ നൂതന സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്ന അലിബൈ ഗ്ലോബൽ (https://www.alibiglobal.in) എന്ന കമ്പനിക്ക് ഡിജിറ്റൽ ഫോറൻസിക് ലാബും ഉണ്ട്. നിലവിൽ ഡൽഹിയിലാണ് സൈബർ ഫോറൻസിക് രംഗത്തെ മിക്ക ഏജൻസികളുമുള്ളത്. അലിബൈ ഇതിനകം കേരള പൊലീസിന്റേയും ഫോറൻസിക് സയൻസ് ലാബിന്റേയും, സിഡാക്കിന്റേയും ഒട്ടേറെ പ്രോജക്ടുകൾ ഏറ്റെടുത്തിട്ടുണ്ട്. 1.3 കോടി രൂപയുടെ ഓർഡറുകളും ലഭിച്ചു.

ഇന്റലിജൻസ് ഏജൻസികളും എൻഐഎ പോലുള്ള ഭീകരവിരുദ്ധ ഏജൻസികളും ഉപയോഗിക്കുന്ന വിവിധതരം വിദേശ സോഫ്റ്റ്‌വെയറുകളുടെ ഇന്ത്യയിലെ വിതരണ, സേവനകരാറുകളും അലിബൈ നേടിയെന്ന് സിഡാക് മുൻ സീനിയർ ഡയറക്ടറും അലിബൈ ടെക്നിക്കൽ ഡയറക്ടറുമായ വി.കെ.ഭദ്രൻ പറഞ്ഞു.

സ്വകാര്യ മേഖലയിലെ സൈബർ അന്വേഷണങ്ങൾക്കും സേവനം ലഭ്യമാണ്. സിനിമയുടെ വിഡിയോ മോഷണവും ദുരുപയോഗവും തടയാനും കഴിയും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള സൈബർ ആക്രമണങ്ങൾ കണ്ടെത്താനും വിഡിയോകളും ചിത്രങ്ങളും സൈബർ ലോകത്തു നിന്നാകെ നീക്കം ചെയ്യാനും അലിബൈക്കു കഴിയുമെന്ന് സ്ഥാപക ഡയറക്ടറായ സൗമ്യ ബാലൻ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story