Newage News
15 Jan 2021
വ്യവസായ വകുപ്പ് 2021 -22 ല്‍ 1600 കോടി രൂപ മുതല്‍ മുടക്കും 55000 പേര്‍ക്ക് തൊഴിലും നല്കുന്ന 16000 എംഎസ്എംഇ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. ഇതിനുവേണ്ടി മുഖ്യമായും നാലുതരം ഇടപെടലുകളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
ചെറുകിട വ്യവസായങ്ങള്‍ക്കു വേണ്ടിയുള്ള ഡെവലപ്പ്മെന്റ് ഏര്യാകളുടെയും എസ്റ്റേറ്റുകളുടെയും പശ്ചാത്തല സൗകര്യവികസനത്തിന് 38 കോടി രൂപ വകയിരുത്തും. സ്വകാര്യ സഹകരണത്തോടെ പാര്‍ക്കുകള്‍ നിര്‍മിക്കുന്നതിനും പരിപാടിയുണ്ട്. രണ്ടാമത്തെ ഇടപെടല്‍ സംരംഭകത്വ വികസന പരിപാടികളാണ്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റിനെ വിപുലീകരിക്കുന്നതിന് എട്ട് കോടി രൂപ വകയിരുത്തി. പുതിയ എംഎസ്എംഇ സംരംഭകര്‍ക്ക് മൂലധന സഹായം നല്‍കുന്നതിന് 68 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പീഡിത എംഎസ്എംഇ യൂണിറ്റുകളുടെ പുനരുദ്ധാരണത്തിന് 11 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.