FINANCE

കെഎഫ്സി കടപ്പത്ര വിപണിയിൽ നിന്ന് 250 കോടി സമാഹരിച്ചു; നടപ്പ് സാമ്പത്തിക വർഷം എംഎസ്എംഇ മേഖലയ്ക്ക് കെഎഫ്സി ലക്ഷ്യമിടുന്ന വായ്പ 3500 കോടി

11 Jul 2019

ന്യൂഏജ് ന്യൂസ്, കൊച്ചി∙കെഎഫ്സി കടപ്പത്ര വിപണിയിൽ നിന്ന് 250 കോടി സമാഹരിച്ചു. 100 കോടി സമാഹരിക്കാനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും നിക്ഷേപകരുടെ വർധിച്ച താൽപ്പര്യം മൂലം 250 കോടി ലഭിക്കുകയായിരുന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കടപ്പത്രമാണിത്. കടപ്പത്രത്തിന് 8.99% പലിശയും ഏഴു വർഷം കാലാവധിയും. കഴിഞ്ഞ 6 വർഷത്തിനിടെ കെഎഫ്സി 6 തവണ കടപ്പത്രം പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ ഗാരന്റി  ഇല്ലാതെ ബാലൻസ് ഷീറ്റിന്റെ ബലം കൊണ്ടു മാത്രമാണ് നിക്ഷേപകരുടെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞതെന്ന് കെഎഫ്സി എംഡി സഞ്ജീവ് കൗശിക് ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക വർഷം 3500 കോടിയാണ് എംഎസ്എംഇ മേഖലയ്ക്ക് കെഎഫ്സി ലക്ഷ്യമിടുന്ന വായ്പ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story