ENTERTAINMENT

ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 ഈ വർഷം ഒക്ടോബർ 23ന് റിലീസിന്

Newage News

14 Mar 2020

പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യഷ് നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 ഈ വർഷം ഒക്ടോബർ 23ന് റിലീസിനെത്തും. 2018 ഡിസംബര്‍ 21 ന് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ കെ ജി എഫ് ചാപ്റ്റര്‍ 1 ന്റെ തുടർച്ചയാണ് ഈ ചിത്രം.

ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയിരിക്കുന്ന കെജിഎഫ് ചാപ്റ്റര്‍ 2–ല്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് അദീരയെന്ന ശക്തമായ കഥാപാത്രമായി എത്തുന്നു. ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രവീണ ടണ്ടൻ വീണ്ടും തെലുങ്ക് സിനിമാലോകത്തേക്ക് ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് രവീണ കൈകാര്യം ചെയ്യുന്നത്. രാമിക സെന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story