CORPORATE

ബിസിനസ് ആപ്പായ ഖാത്താ ബുക്കിൽ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയുടെ നിക്ഷേപം

Newage News

24 Mar 2020

ബിസിനസ് ഇടപാടുകൾ ഓൺലൈനായി നടത്തുന്നതിന് ചെറുകിട ഇടത്തരം സംരംഭകരെ സഹായിക്കുന്ന ബിസിനസ് ആപ്പായ ഖാത്താ ബുക്കിൽ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണി പങ്കാളിയായി.ഖാത്താ ബുക്കിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായതിനു പുറമേ ഖാത്താ ബുക്കിൽ നിക്ഷേപ തീരുമാനവും അദ്ദേഹം പ്രഖ്യാപിച്ചു. ആപ്പിൽ രജിസ്റ്റർ ചെയ്ത വ്യാപാരികളുടെ എണ്ണം രണ്ടുകോടി കടന്ന വേളയിലാണ് ധോണിയുടെ പ്രവേശനം.

ഖാത്താ ബുക്കിന്റെ സാന്നിധ്യം ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ശക്തമാക്കാൻ സമഗ്ര പരിപാടികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. അടുത്ത 12 മാസങ്ങൾക്കുള്ളിൽ രണ്ടുകോടി വ്യാപാരികളെ കൂടി ചേർക്കുകയാണ് ലക്ഷ്യം.രവീഷ് നരേഷ്, അശീഷ് സനോൺ, ജയ്ദീപ്പൂനിയ, ധനേഷ് കുമാർ എന്നിവർ ചേർന്നു സ്ഥാപിച്ച ഖാത്താ ബുക്ക്, ബിസിനസ്സ് ഇടപാടുകൾ സുരക്ഷിതമായും സംരക്ഷിതമായും രേഖപ്പെടുത്തി വയ്ക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും ചെറുകിട ഇടത്തരം ബിസിനസ്സുകളെ പ്രാപ്തമാക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story