AUTO

അടുത്ത വർഷം രണ്ട് പുതിയ വാഹനങ്ങളെ വിപണിയിലെത്തിക്കുമെന്ന് കിയ മോട്ടോഴ്സ്; പുറത്തിറങ്ങുക എംപിവിയും ചെറു എസ്‌യുവിയും

21 Oct 2019

ന്യൂഏജ് ന്യൂസ്, സൂപ്പർഹിറ്റായി മുന്നേറുന്ന സെൽറ്റോസിന് ശേഷം അടുത്ത വർഷം രണ്ട് പുതിയ വാഹനങ്ങളെ കിയ മോട്ടോഴ്സ് വിപണിയിലെത്തിക്കും.  പ്രീമിയം എംപിവി കാർണിവൽ, ചെറു എസ്‌യുവി ക്യൂവൈ എന്നിവയായിരിക്കും കിയ പുറത്തിറക്കുക. അടുത്തവർഷം ആദ്യം ന്യൂഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ പുതിയ വാഹനങ്ങൾ പ്രദർശിപ്പിക്കും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച കാർണിവൽ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 

ഗ്രാൻഡ് കാർണിവൽ വിദേശ വിപണികളിൽ ഏഴ്, എട്ട്, ഒൻപത്, 11 സീറ്റ് ക്രമീകരണങ്ങളോടെ വിൽപനയ്ക്കുണ്ട്. മികച്ച യാത്രാസുഖം ഉറപ്പാക്കാൻ ഇന്ത്യയിൽ ഏഴു സീറ്റുള്ള പതിപ്പാണു കിയ പരിഗണിക്കുന്നത്. മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളും ഉൾവലിയുന്ന വിധത്തിലുള്ള ഫുട്റസ്റ്റുമൊക്കെയുള്ള പതിപ്പും ഗ്രാൻഡ് കാർണിവലിനുണ്ട്.

കാർണിവൽ പുറത്തിറക്കിയതിന് ശേഷമായിരിക്കും ക്യൂവൈ എന്ന കോഡു നാമത്തിലുള്ള ചെറു എസ്‍യുവിയെ പുറത്തിറക്കുക. ഔദ്യോഗികമായ സ്ഥിരീകരണമൊന്നുമില്ലെങ്കിലും ഹ്യുണ്ടേയ് കാർലിനോ കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ വാഹനത്തിന്റെ ഡിസൈൻ. പെട്രോൾ, ഡീസൽ എൻജിന്‍ ഓപ്ഷനുകളുള്ള വാഹനം മാരുതി ബ്രെസ, ഹ്യുണ്ടേയ് വെന്യു, ഫോഡ് ഇക്കോസ്പോർട്ട്, എക്സ്‌യുവി 300 തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story