AUTO

കിയ സെല്‍റ്റോസിന്റെ ബുക്കിങ് തുടങ്ങി; നിരത്തുകളിലേക്ക് ഓഗസ്റ്റ് 22-ന്

16 Jul 2019

ന്യൂഏജ് ന്യൂസ്, ഇന്ത്യന് നിരത്തുകളിലേക്ക് ആദ്യമായെത്തുന്ന കിയയുടെ തുടക്കകാരന് സെല്റ്റോസിന്റെ ബുക്കിങ് ഇന്ന് ആരംഭിച്ചു. രാജ്യത്തുള്ള 160 നഗരങ്ങളിലുള്ള 206 അംഗീകൃത ഡീലര്ഷിപ്പുകളിലൂടെ ഈ വാഹനം ബുക്ക് ചെയ്യാമെന്നാണ് നിര്മാതാക്കള് അറിയിച്ചിരിക്കുന്നത്.

മൂന്ന് പെട്രോള്, അഞ്ച് ഡീസല് വകഭേദങ്ങളില് സെല്റ്റോസ് നിരത്തിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. GTK, GTX, GTX+ എന്നീ പെട്രോള് പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല് വകഭേദങ്ങളുമാണ് സെല്റ്റോസിനുണ്ടാവുക.

മികച്ച സ്റ്റൈലിലും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ശക്തമായ സുരക്ഷയുടെയും അകമ്പടിയോടെയാണ് സെല്റ്റോസ് കോംപാക്ട് എസ്.യു.വി വരുന്നത്. ആകര്ഷകമായ സ്പോര്ട്ടി രൂപമാണ് സെല്റ്റോസിന്റെ സവിശേഷത.

ടൈഗര് നോസ് ഗ്രില്, എല്ഇഡി ഹെഡ്ലാമ്പ്, ഡിആര്എല്, എല്ഇഡി ഫോഗ്ലാമ്പ്, സില്വര് ഫിനീഷ് സ്കിഡ് പ്ലേറ്റ്,17 ഇഞ്ച് മള്ട്ടി സ്പോക്ക് അലോയി വീല്, ക്രോമിയം സ്ട്രിപ്പില് ബന്ധിപ്പിച്ചിട്ടുള്ള എല്ഇഡി ടെയില് ലാമ്പ്, ഷാര്ക്ക് ഫിന് ആന്റിന, ബാക്ക് സ്പോയിലര്, ഡ്യുവല് ടോണ് ബമ്പര്, സില്വര് സ്കിഡ് പ്ലേറ്റ് തുടങ്ങിയവ സെല്റ്റോസിനെ വ്യത്യസ്തമാക്കും.

115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര് പെട്രോള്, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര് ഡീസല്, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര് ടാര്ബോചാര്ജ്ഡ് പെട്രോള് എന്നീ എന്ജിന് ഓപ്ഷനാണ് സെല്റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡ്യുവല് ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്ക്ക് കണ്വേര്ട്ടര് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്സ്മിഷന് ഓപ്ഷന്.

നോര്മല്, ഇക്കോ, സ്പോര്ട്ട് എന്നീ ഡ്രൈവിങ് മോഡുകളും വാഹനത്തിനുണ്ട്. ആറ് എയര്ബാഗ്, എബിഎസ്, ഇബിഡി, വെഹിക്കിള് സ്റ്റെബിലിറ്റി മാനേജ്മെന്റ്, ബ്രേക്ക് അസിസ്റ്റ്, ഹില് സ്റ്റാര്ട്ട് അസിസ്റ്റ്, പാര്ക്കിങ് സെന്സര്, ബ്ലൈന്റ് സ്പോര്ട്ട് മോണിറ്റര്, 360 ഡിഗ്രി ക്യാമറ എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്.



Related News


Special Story