CORPORATE

കൺസൽറ്റൻസി കരാറുകളും ഏറ്റെടുക്കാൻ കിഫ്ബി

Renjith George

10 Sep 2021

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലെ കിഫ്ബി ഇനി കൺസൽറ്റൻസി കരാറുകളും ഏറ്റെടുക്കും. വിവിധ മേഖലകളിൽ പ്രവൃത്തി പരിചയമുള്ള ഒട്ടേറെ ഉദ്യോഗസ്ഥർ കിഫ്ബിക്കു സ്വന്തമായുള്ളതിനാൽ സംസ്ഥാനത്തിനു പുറത്ത് അടക്കം കരാറുകൾക്ക് കൺസൽറ്റന്റായി പ്രവർത്തിക്കാൻ കിഫ്ബിക്കു കഴിയും. സംസ്ഥാനത്തിനുള്ളിൽ കിഫ്ബി എറ്റെടുക്കാത്ത നിർമാണ കരാറുകൾക്കു കൺസൽറ്റന്റാകാം. കഴിയുന്ന മേഖലകളിൽ നിന്നൊക്കെ വരുമാനം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കിഫ്ബി കൺസൽറ്റൻസി കരാറും ഏറ്റെടുക്കുന്നത്.സംസ്ഥാനത്തിന് അകത്തും പുറത്തും സർക്കാർ മേഖലയിൽ നിന്നു വിരമിച്ചവരെയും വലിയ പദ്ധതികൾക്കു നേതൃത്വം നൽകിയവരെയും കിഫ്ബി നിയമിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ ഒട്ടേറെ ചെറുപ്പക്കാരെ  ഇന്റേൺഷിപ് വ്യവസ്ഥയിലും മറ്റും നിയമിച്ചു.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story