CORPORATE

വസ്ത്ര നിര്‍മ്മാതാക്കളായ കിറ്റെക്സിന്‍റെ വരുമാനം 1000 കോടി കവിഞ്ഞു; 2018-19 സാമ്പത്തിക വര്‍ഷത്തെ വളർച്ച 12.38 ശതമാനം

22 May 2019

ന്യൂഏജ് ന്യൂസ്, വസ്ത്ര നിര്‍മ്മാതാക്കളായ കിറ്റെക്സിന്‍റെ മൊത്ത വരുമാനം 1000 കോടി കവിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷമാണ് 1005 കോടിയുടെ വരുമാനം നേടിയത്. കിറ്റെക്സ് ഗാര്‍മെന്‍റ്സ് ലിമിറ്റഡിന്‍റെ 630 കോടിയും കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡിന്‍റെ 375 കോടിയും ഉള്‍പ്പെടെയാണിത്.

കിറ്റെക്സ് ഗാര്‍മെന്‍റ്സ് ലിമിറ്റഡിന്‍റെ മാത്രം വളര്‍ച്ച 12.38 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 559 കോടിയായിരുന്നു കിറ്റെക്സ് ഗാര്‍മെന്‍റ്സിന്‍റെ വരുമാനം.. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 70 കോടിയായിരുന്നു അറ്റാദായം.

2019 മാര്‍ച്ച് 31ന് അവസാനിച്ച അവസാന പാദത്തില്‍ മൊത്തം വരുമാനം 181.62 കോടിയാണ്, 37 ശതമാനത്തിന്‍റെ വര്‍ധന. അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10.32 കോടി ആയിരുന്നത് വര്‍ധിച്ച് 24.37 കോടിയായി.

കമ്പനിയുടെ മികച്ച പ്രകടനം ഓഹരി വിലയിലും പ്രതിഫലിച്ചു. കിറ്റെക്സിന്‍റെ ഓഹരി ഒന്നിന്‍റെ വരുമാനം 10.64 രൂപയില്‍ നിന്ന് 12.22 രൂപയായി വര്‍ധിച്ചു.കുഞ്ഞുടുപ്പുകളുടെ വസ്ത്രവ്യാപാര വിപണന രംഗത്ത് ലോകത്തിലെ മുന്‍നിര കമ്പനിയാണിന്ന് കിറ്റെക്സ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story