CORPORATE

3500 കോടിയുടെ വമ്പൻ വികസന പദ്ധതിയുമായി കിറ്റെക്സ്; 2025നകം ജീവനക്കാരുടെ എണ്ണം 35000 കവിയും, വരുമാന ലക്ഷ്യം 4000 കോടി

Newage News

18 Jan 2020

കൊച്ചി: കിറ്റെക്സ് ഗ്രൂപ്പ്  3500 കോടിയുടെ വികസനം നടപ്പാക്കി 4000 കോടി രൂപ വാർഷിക വരുമാനം ലക്ഷ്യമിടുന്നു. കുട്ടികളുടെ വസ്ത്രങ്ങൾ നിർമിക്കുന്നത് മൂന്നിരട്ടിയോളം വർധിപ്പിക്കുക മാത്രമല്ല പുതിയ കോട്ടൺ സ്പിന്നിങ് മില്ലും 3 സ്വകാര്യ വ്യവസായ പാർക്കുകളും വികസനത്തിന്റെ ഭാഗമാണെന്ന് എംഡി സാബു എം. ജേക്കബ് അറിയിച്ചു. ഇവ 2025നകം നടപ്പാക്കുമ്പോൾ കിറ്റെക്സ് ജീവനക്കാരുടെ എണ്ണം 35000 കവിയും. നിലവിൽ 11000 പേരാണുള്ളത്.

പാലക്കാട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ മൂന്നു സ്വകാര്യ വ്യവസായ പാർക്കുകൾക്ക് 1500 കോടി മുതൽ മുടക്കും. 50 ഏക്കർ വീതമുള്ള വ്യവസായ പാർക്കുകളിൽ വൈദ്യുതിയും റോഡും അഗ്നിസുരക്ഷാ സൗകര്യവും ഫാക്ടറി കെട്ടിടങ്ങളും കന്റീനും നൈപുണ്യ പരിശീലന കേന്ദ്രവും ഉണ്ടാവും. സ്റ്റാർ‍ട്ടപ് കമ്പനികൾക്ക് നൂലാമാലകളുടെ പിറകേ പോകാതെ വളരെ വേഗം പ്രവർത്തനം തുടങ്ങാൻ കഴിയും. ഓരോ പാർക്കിലും 5000 തൊഴിലവസരങ്ങളാണ് ഉദ്ദേശിക്കുന്നത്. നിലവിൽ ദിനംപ്രതി കുട്ടികളുടെ വസ്ത്രങ്ങൾ 8 ലക്ഷമാണ് കിറ്റെക്സ് നിർമിച്ചു കയറ്റുമതി ചെയ്യുന്നത്.

2025 ആകുമ്പോഴേക്കും ഇത് 22 ലക്ഷമാക്കും. വിദേശങ്ങളിൽ ആവശ്യം ഇതിലേറെയുണ്ട്. കാർട്ടേഴ്സ്, ചിൽഡ്രൻസ് പ്ലേസ്, ഗർബർ തുടങ്ങിയ യുഎസ് ബ്രാൻഡുകൾക്കും വോൾമാർട്ട്, ആമസോൺ, റോസ് സ്റ്റോഴ്സ്, ടാർഗറ്റ്സ്, ടിജെ മാക്സ് തുടങ്ങിയ സ്ഥാപനങ്ങൾക്കും കിറ്റെക്സ് സപ്ലൈ ചെയ്യുന്നുണ്ട്. ലിറ്റിൽ സ്റ്റാർ എന്ന സ്വന്തം ബ്രാൻഡിലും കുട്ടിയുടുപ്പുകൾ വിപണനം ചെയ്യുന്നു. കോട്ടൺ സ്പിന്നിങ് മിൽ 700 കോടി മുടക്കിയാകും സ്ഥാപിക്കുക. ഇതെല്ലാം ചേരുമ്പോഴാണ് ആകെ നിക്ഷേപം 3500 കോടിയിലെത്തുന്നത്. 910 കോടിയുടെ നിക്ഷേപത്തിന് ബോർഡിന്റെ അനുമതി ലഭിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story