TECHNOLOGY

മൊബൈൽ പോർട്ടബിലിറ്റിക്ക് ഇനി ‘ഓഫർ’ ഇല്ല

Manu

04 Sep 2021

ന്യൂഡൽഹി: മറ്റൊരു മൊബൈൽ സേവനദാതാവിൽ നിന്ന് നമ്പർ പോർട്ട് ചെയ്ത് എത്തുന്നവർക്ക് ടെലികോം കമ്പനികൾ പ്രത്യേക ഓഫറുകൾ നൽകുന്നത് കർശനമായി വിലക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). ജനുവരിയിൽ സമാനമായ നിർദേശം നൽകിയിരുന്നെങ്കിലും പല കമ്പനികളും എതിരാളികളിൽ നിന്ന് വരിക്കാരെ ആകർഷിക്കാൻ പ്രത്യേക ഇളവുകൾ നൽകുന്നുവെന്ന് വീണ്ടും പരാതി ലഭിച്ചതോടെയാണ് പുതിയ ഉത്തരവ്.

ഫോൺ നമ്പർ മാറാതെ ടെലികോം സേവന ദാതാവിനെ മാറുന്നതിനെയാണ് മൊബൈൽ നമ്പർ പോർട്ടബിലിറ്റി എന്നു വിളിക്കുന്നത്. പല സന്ദർഭങ്ങളിലും, തങ്ങളുടെ അറിവോടെയല്ലാതെ ചില പങ്കാളിസ്ഥാപനങ്ങളാണ് ഇത്തരം ഓഫറുകൾ നൽകുന്നതെന്നാണ് കമ്പനികളുടെ ഭാഷ്യം. പുതിയ ഉത്തരവ് പ്രകാരം, ഏതു കമ്പനിയുടെ പേരിൽ ആര് ഇത്തരം ഓഫറുകൾ പ്രഖ്യാപിച്ചാലും അതിന്റെ ഉത്തരവാദിത്തം അതതു കമ്പനികൾക്കു തന്നെയായിരിക്കുമെന്നു ട്രായ് വ്യക്തമാക്കി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ