FINANCE

നിക്ഷേപിക്കാം എസ്‌ഐപിയുടെ നേട്ടങ്ങള്‍ അറിഞ്ഞ്

Abilaash

26 Jul 2021

പോസ്റ്റ് ഓഫീസിലെയും ബാങ്കിലെയും ആര്‍ഡി നിക്ഷേപം പോലെ മാസാമാസം ഗഡുക്കളായി നിക്ഷേപകന് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. തുല്യ ഗഡുക്കളായി പണം നിക്ഷേപിക്കുന്ന ഈ രീതിക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) എന്ന് പറയുന്നു.

വിപണി ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് ബള്‍ക്ക് നിക്ഷേപമാണ് നാം നടത്തുന്നതെന്നിരിക്കട്ടെ. പിന്നീട് വിപണി താഴേക്ക് വന്നാല്‍ നമ്മുടെ നിക്ഷേപത്തുക മൂലധനത്തെക്കാള്‍ കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ എസ്‌ഐപിയില്‍ ഈ പ്രശ്‌നം ഉദിക്കുന്നില്ല. എസ്‌ഐപിയില്‍ നെറ്റ് അസ്സറ്റ് വാല്യു (എന്‍എവി) വിന്റെ വ്യതിയാനം അനുസരിച്ചായിരിക്കും നിങ്ങള്‍ക്ക് യൂണിറ്റുകള്‍ അനുവദിക്കുന്നത്. ഓഹരികളുടെ എന്‍എവി ഓരോ ദിവസവും മാറുന്നുണ്ട്. ഓരോ മാസവും/ദിവസവും വ്യത്യസ്ത മൂല്യത്തിന് ഫണ്ടുകള്‍ വാങ്ങാനാവുമെന്നതാണ് ഇതിന്റെ ഗുണഫലം. പര്‍ച്ചേസ് ചെലവിന്റെ ശരാശരി നോക്കുമ്പോള്‍ കോസ്റ്റ് ആവറേജിംഗ് എന്ന നേട്ടം ഇതിലൂടെ ലഭിക്കും.

എസ്‌ഐപിയില്‍ ദീര്‍ഘകാല കണക്കുകൂട്ടലോടെ നിക്ഷേപം നടത്താനാണ് ശ്രദ്ധിക്കേണ്ടത്. സ്ഥിരമായ നിക്ഷേപക ശീലം വളര്‍ത്തണം. ക്ഷമയോടെ ദീര്‍ഘകാല നിക്ഷേപം നടത്തിയാല്‍ നല്ല തുക സമാഹരിക്കാന്‍ സാധിക്കും. മൂന്ന് വര്‍ഷമോ അതിലധികമോ കാലത്തേക്കായിരിക്കണം നിക്ഷേപിക്കേണ്ടത്. ‘സ്റ്റാര്‍ട്ട് ഏര്‍ലി’ എന്നത് എസ്‌ഐപിയിലെ വിജയമന്ത്രമാണ്. കഴിയുന്നതും വേഗം എസ്‌ഐപി തുടങ്ങുക. വൈകിയാല്‍ അതിനനുസരിച്ച് നഷ്ടമുണ്ടാവും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story