LAUNCHPAD

കൊച്ചിയിൽ 120 കോടിയുടെ രാജ്യാന്തര കൺവൻഷൻ സെന്റർ വരുന്നു

Newage News

22 Jun 2021

തിരുവനന്തപുരം: കൊച്ചിയിൽ 120 കോടി രൂപ ചെലവിട്ട് രാജ്യാന്തര എക്സിബിഷൻ–ട്രേഡ്–കൺവൻഷൻ സെന്റർ വരുന്നു. കാക്കനാട് സ്മാർട്സിറ്റിക്കു സമീപം കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള 15 ഏക്കർ ഭൂമിയിലാണ് കേന്ദ്രസർക്കാരിന്റെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷനുമായി (ഐടിപിഒ) ധാരണാപത്രം ഉടൻ ഒപ്പിടും. കേന്ദ്രത്തിനും സംസ്ഥാനത്തിനും 50% വീതം വിഹിതമുണ്ടാകും.

2 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഉൽപന്നങ്ങൾ ദേശീയ, രാജ്യാന്തര ശ്രദ്ധയിലെത്തിക്കാനും പുതിയ വിപണി കണ്ടെത്താനും പദ്ധതിയിലൂടെ കഴിയും. ഐടിപിഒയുടെ ഡൽഹി ട്രേഡ് സെന്ററിന്റെ മാതൃകയിലായിരിക്കും നിർമാണം. സംസ്ഥാന വ്യാപാര മിഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ദേശീയ, രാജ്യാന്തര കൺവൻഷനുകൾ, വ്യവസായ പ്രദർശനങ്ങൾ, കോൺഫറൻസുകൾ, വ്യാപാരമേളകൾ തുടങ്ങിയവ നടത്തുകയാണു പദ്ധതിയുടെ ലക്ഷ്യം. വർഷം 5 രാജ്യാന്തര വ്യാപാരമേളകൾ വരെ നടപ്പാക്കാൻ കഴിയുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story