LAUNCHPAD

"എന്റെ നാടിനെ" കേരളം മുഴുവൻ മാതൃകയാക്കുമെന്ന് സലിം കുമാർ; ആയിരങ്ങൾഅണിനിരന്ന വർണോജ്വല റാലിയോടെ എന്റെ നാടിന്റെ നാലാം വാർഷികാഘോഷത്തിന് സമാപനം; പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

Newage News

22 Feb 2020

കോതമംഗലം: നഗരത്തെ ഇളക്കി മറിച്ച ബഹുജന റാലിയും, പൊതു സമ്മേളനവുമായി എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ നാലാം വാർഷികം ആഘോഷിച്ചു.  കോഴിപ്പിള്ളി - മലയിൻകീഴ് ബൈപാസിലെ എൻ്റെ നാട് മൈതാനിയിൽ പ്രത്യേക സജ്ജമാക്കിയ വേദിയിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പ്രശസ്ത്ര ചലച്ചിത്ര താരം സലിം കുമാർ ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവർത്തകനും, ഫ്ലവേഴ്സ് ടിവി മേധാവിയുമായ ശ്രീകണ്ഠൻനായർ മുഖ്യാതിഥിയായി പങ്കെടുത്തു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷനായിരുന്നു.

കേരളം മുഴുവൻ പടരുന്ന ഒരു മുന്നേറ്റത്തിനാണ് കോതമംഗലം തുടക്കം കുറിച്ചിരിക്കുന്നതെന്ന് സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്ത ചലച്ചിത്ര താരം സലിം കുമാർ പറഞ്ഞു. ഇതൊരു പുതിയ ഐഡിയോളജിയാണ്. മതവും, രാഷ്ട്രിയവും മലിനമാക്കിയ ഒരു സാമൂഹ്യാവസ്ഥയിലാണ് എന്റെ നാട് പോലുള്ള മുന്നേറ്റങ്ങൾ പ്രതീക്ഷ നൽകുന്നതെന്ന്  സലിംകുമാർ പറഞ്ഞു. 

കോതമംഗലത്തിന് വലിയ വളർച്ചാ സാധ്യതകളുണ്ടെന്നും, എന്റെ നാട് അതിനെ പാരമ്യത്തിലെത്തിക്കുമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ഫ്ളവേഴ്സ് ടിവി മേധാവിയും, മുതിർന്ന മാധ്യമ പ്രവർത്തകനുമായ ശ്രീകണ്ഠൻനായർ പറഞ്ഞു. ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തി കൂടിക്കൂടി വരികയാണ്- ശ്രീകണ്ഠൻനായർ കൂട്ടിച്ചേർത്തു.  

4 മണിക്ക് തങ്കളത്തു നിന്ന് ആരംഭിച്ച റാലിയിൽ  

പതിനായിരത്തോളം പേർ പങ്കെടുത്തു. കോതമംഗലം നഗര സഭയിലെ 31 വാർഡുകളെ പ്രതിനിധീകരിച്ച് എന്റെ നാട് പ്രവർത്തകർ അണി നിരന്നു.

നിശ്ചല ദൃശ്യങ്ങളും, വാദ്യ മേളങ്ങളും, കലാ സാംസ്ക്കാരിക പ്രകടനങ്ങളും റാലിയെ വർണാഭമാക്കി. നഗരം ചുറ്റി 6 മണിയോടെ റാലി എൻ്റെ നാട് മൈതാനിയിൽ എത്തിച്ചേർന്നു.    

വേദിയിൽ ഒരുക്കിയ  ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ പൊതു സമ്മേളന പരിപാടികൾ ആരംഭിച്ചു. ഉന്നതാധികാര സമിതി അംഗം ഡാമി പോൾ ദേശിയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

പുതിയ പദ്ധതികൾ എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പ്രഖ്യാപിച്ചു.

 പ്രധാന റോഡുകളിൽ ടോയ്‌ലെറ്റ് കോംപ്ലക്സ് നിർമിക്കുമെന്നും, കുടുംബത്തിലെ ഒരംഗത്തിന് മിനിമം വേതനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കായിക മികവിനുള്ള ടാലന്റ് ബൂസ്റ്റർ, ഇൻഡസ്ട്രി ക്ലസ്റ്റർ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. വിപുലമായകാർഷിക മേള എല്ലാ വർഷവും നടത്തും. സ്ഥിരം കാർഷിക വിപണി, സ്കിൽ ഡവലപ്മെന്റ് സെന്റർ, ലേബർ കോൺട്രാക്ട് സൊസൈറ്റി, ബ്രാൻഡഡ് ഉൽപന്നങ്ങൾ എന്നിവ ഇക്കൊല്ലം യാഥാർത്ഥ്യമാകുമെന്നും ചെയർമാൻ വ്യക്തമാക്കി.

ഉന്നതാധികാര സമിതി അംഗങ്ങളായ പ്രൊഫ. കെഎം കുര്യാക്കോസ് സ്വാഗതവും, സികെ സത്യൻ നന്ദിയും പറഞ്ഞു. 

ഉന്നതാധികാര സമിതി അംഗങ്ങളായ ജേക്കബ് ഇട്ടൂപ്പ്, ജോർജ് അമ്പാട്ട്, കെ പി കുര്യാക്കോസ്, ജോർജ് കുര്യയപ്, ഗവേണിങ് ബോർഡ് അംഗങ്ങളായ സോമൻ പിഎ, സിജെ എൽദോസ്, പാദുഷ പിഎ, കെന്നഡി പീറ്റർ, ബേബി എംയു, സോണി നെല്ലിയാനി, കുര്യാക്കോസ് ജേക്കബ്, വൈസ് ചെയർപേഴ്സൺ ബിജി ഷിബു, വനിതാമിത്ര പ്രസിഡന്റ് ശലോമി  എൽദോസ്, സെക്രട്ടറി പി പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story