Newage News
11 Feb 2020
കോട്ടയം: ഓസ്കർ രാവിനെ ഇളക്കിമറിച്ച കൊറിയൻ ചിത്രം ‘പാരസൈറ്റ്’ കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രം. 21ന് വൈകുന്നേരം 5ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം 6 മണിക്കാണ് പാരസൈറ്റ് പ്രദർശനം. 4 ഓസ്കർ പുരസ്കാരങ്ങളും കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡിഓർ പുരസ്കാരവും നേടിയ പാരസൈറ്റ് ഐഎഫ്എഫ്കെ, ഗോവ തുടങ്ങിയ ഇന്ത്യൻ മേളകളിലും ശ്രദ്ധ നേടിയിരുന്നു.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ 21 മുതൽ 25 വരെയാണ് ചലച്ചിത്രമേള. 15 വിദേശ ചിത്രങ്ങളും 10 ഇന്ത്യൻ ചിത്രങ്ങളും മേളയിലുണ്ട്. 300 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. ആദ്യം ചേരുന്ന 200 വിദ്യാർഥികൾക്ക് 100 രൂപ ഇളവ് ലഭിക്കും. 300 രൂപയ്ക്ക് 25 സിനിമകൾ കാണാമെന്നതും ചലച്ചിത്ര പ്രേമികളെ മേളയിലേക്കു ആകർഷിക്കുന്നു. ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു.
ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ആത്മ നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓഫിസ് എം.എ. ബേബി ഉദ്ഘാടനം ചെയ്തു. കെ.വി. ടാന്സണ്, വിനു സി. ശേഖര്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍, ജോഷി മാത്യു, ഫെലിക്സ് ദേവസ്യ, ജയന് മണ്‍റോ, അനൂപ് കെ.എസ്., പി.ആര്. ജയമോന്, ബിനോയ് വേളൂര്‍, വി.എന്‍.വാസവന് ശശി മൂന്നാംതോട് എന്നിവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.