LIFESTYLE

ടെൽ അവീവിൽ നിന്നു കൊച്ചിയിലേക്ക് നേരിട്ടു വിമാന സർവീസുകൾ തുടങ്ങിയത് നേട്ടമായി; വെസ്റ്റ് ഏഷ്യൻ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമായി കുമരകം മാറുന്നു

Newage News

17 Jan 2020

കുമരകം: കുമരകത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികളിൽ കൂടുതൽ പേർ ഇസ്രയേൽ നിന്ന്. പടിഞ്ഞാറൻ ഏഷ്യൻ മേഖലയിൽ ടൂറിസം വകുപ്പും ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്ട്സും കുമരകത്തെ വിവിധ ഹോട്ടലുകളും നടത്തിയ പ്രചാരണമാണ് ഈ മേഖലയിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് വർധിക്കാൻ കാരണം. ടെൽ അവീവിൽ നിന്നു കൊച്ചിയിലേക്ക് നേരിട്ടു വിമാന സർവീസുകൾ തുടങ്ങിയത് ഇവിടേക്കുള്ള യാത്ര എളുപ്പമാക്കി. 7 മണിക്കൂർ കൊണ്ടു കൊച്ചിയിൽ എത്താൻ കഴിയുമെന്നതു നേട്ടമായി. വെസ്റ്റ് ഏഷ്യൻ ടൂറിസ്റ്റുകളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ് കുമരകത്തെ ഉൾനാടൻ ജലാശയം.

കേരളത്തിലെത്തുന്ന സഞ്ചാരികളിൽ ഏറെയും കുമരകത്ത് എത്തുന്നു. 20–30 പേരടങ്ങുന്ന സംഘമാണ് എത്തുന്നത്. കേരള ടൂറിസത്തിന്റെ ‘ഡ്രീം ഡെസ്റ്റിനേഷൻ – കേരള’ എന്നുള്ള പ്രചാരണമാണ് ടൂറിസ്റ്റുകളെ കുടുതൽ ആകർഷിച്ചത്. കേരളത്തിലും കുമരകത്തുമായി എത്തി മടങ്ങുന്നവർ ഇങ്ങനെയാണ് ഇവിടത്തെ വിലയിരുത്തുന്നത്.കുമരകം ലേക് സോങ് റിസോർട്ടിൽ എത്തിയ ഇസ്രയേൽ നിന്നുള്ള സംഘത്തിലെ ലിസ ബറാം കുറിപ്പ് ഇങ്ങനെ: കേരളം മനോഹരം, നല്ല കാലാവസ്ഥ, കുമരകം എപ്പോഴും സമാധാനമുള്ള പ്രദേശം, വഞ്ചിവീടുകളും റിസോർട്ടുകളും ഏറെ ഇഷ്ടപ്പെട്ടു.

സംഘമായി എത്തുന്നവർ റിസോർട്ടുകളിൽ നിന്നു സൈക്കിളിൽ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനും പോകാറുണ്ട്. വരും ദിവസങ്ങളിൽ കുമരകത്തേക്കു കൂടുതൽ വിനോദ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story