LAUNCHPAD

വേഗ റെയിൽവേ പദ്ധതിക്കായി ആകാംഷയോടെ കേരളം; യാഥാർഥ്യമാകുന്നതോടെ 63 മിനിറ്റ് കൊണ്ട് കോട്ടയത്തു നിന്നു തിരുവനന്തപുരത്തെത്താം, 27 മിനിറ്റിൽ കൊച്ചിയും

Newage News

10 Feb 2020

കോട്ടയം: വേഗ റെയിൽവേ വന്നാൽ 63 മിനിറ്റ് കൊണ്ട് കോട്ടയത്തു നിന്നു തിരുവനന്തപുരത്തെത്താം. 3 മണിക്കൂറിൽ കാസർകോട്ടും 27 മിനിറ്റിൽ കൊച്ചിയും എത്താം. വേഗ റെയിൽവേ അതിവേഗം വരുമെന്നാണ് അധികൃതരുടെ ഉറപ്പ്. ബജറ്റിലെ പ്രധാന പദ്ധതിയായി അവതരിപ്പിച്ചതോടെ വേഗ റെയിൽവേ പറക്കുന്നു. വേഗ റെയിൽവേയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ ഏപ്രിലിൽ ആരംഭിക്കുമെന്ന് കേരള റെയിൽവേ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസിഎൽ) മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ പറഞ്ഞു. അലൈൻമെന്റ് സർവേ പ്രാഥമിക ഘട്ടം പൂർത്തിയാക്കി സർക്കാരിനു സമർപ്പിച്ചു. സ്വകാര്യ ഏജൻസിയുടെ സഹകരണത്തിൽ പൂർത്തിയാക്കിയ മാപ്പിന്റെ ചിത്രങ്ങളും സമർപ്പിച്ചു.

പ്രാഥമിക രൂപരേഖ ഇങ്ങനെ

ചെങ്ങന്നൂർ നിന്ന് കോട്ടയം വരെയും ഇവിടെ നിന്ന് എറണാകുളം വരെയുമുള്ള പാതയാണ് ജില്ലയിലൂടെ കടന്നുപോകുന്നത്. റെയിൽവേ അനുബന്ധ പദ്ധതിയാണെങ്കിലും തിരുവനന്തപുരത്തു നിന്നു തിരൂർ വരെ പാത പൂർണമായി പുതിയ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്. പായിപ്പാട്, തൃക്കൊടിത്താനം, പനച്ചിക്കാട്, മുട്ടമ്പലം എന്നിവിടങ്ങളിലൂടെ കോട്ടയം സ്റ്റേഷനിൽ എത്തുന്ന വിധത്തിലാണ് പാത. കൊടൂരാറിനു സമീപമുള്ള തരിശു പാടത്താണ് വേഗ റെയിൽവേയുടെ സ്റ്റേഷൻ നിശ്ചയിച്ചിട്ടുള്ളത്.

കെകെ റോഡിൽ പ്ലാന്റേഷൻ കോർപ്പറേഷനു സമീപം പുതുതായി പണികഴിച്ച മേൽപാലത്തിന്റെ ഭാഗത്തു മാത്രം നിലവിലുള്ള റെയിൽ ട്രാക്കിനു സമീപം എത്തുന്ന വേഗ റെയിൽവേ പെരുമ്പായിക്കാട് – കാണക്കാരി – കടുത്തുരുത്തി മേഖലകളിലൂടെ എറണാകുളം ഭാഗത്തേക്ക് കടന്നു പോകും. അടുത്ത വർഷം ടെൻഡറുകൾ സ്ഥിരീകരിക്കും. തുടർന്ന് 2022–23 കാലയളവിൽ നിർമാണ ജോലികളും 2024ൽ‌ എൻജിനീയറിങ് സിഗ്നലിങ് സംവിധാനവും പൂർത്തിയാക്കുമെന്നും അധികൃതർ അവകാശപ്പെടുന്നു. നിലവിൽ അടയാളപ്പെടുത്തിയ മാപ്പിലെ പാതയിൽ നിന്ന് അന്തിമ പാതയിൽ 10 മുതൽ 20 മീറ്റർ വരെ മാറ്റമുണ്ടാകാം എന്നും അധികൃതർ അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story