LAUNCHPAD

'ബസ് ഓണ് ഡിമാന്ഡ്' സൗകര്യവുമായി കെ.എസ്.ആര്.ടി.സി; മുന്കൂട്ടി യാത്ര ഉറപ്പാക്കുന്നവര്ക്ക് സീറ്റുകള് ഉറപ്പ്

Newage News

11 Jul 2020

രേ സ്ഥലത്തേക്ക് സ്ഥിരം യാത്രചെയ്യുന്നവര്ക്കായി കെ.എസ്.ആര്.ടി.സി.യുടെ 'ബസ് ഓണ് ഡിമാന്ഡ്' (ബോണ്ട്) പദ്ധതിക്ക് തുടക്കമാകുന്നു. ട്രെയിന്, ബസ് എന്നിവയെ ആശ്രയിച്ച് എല്ലാദിവസവും ഒരു സ്ഥലത്തേക്ക് സ്ഥിരം യാത്രചെയ്യുന്നവര്ക്കാണ് ഈ പദ്ധതി സൗകര്യമാകുന്നത്.അവരുടെ സമയക്രമമനുസരിച്ച് സര്വീസൊരുക്കും.

ചുരുങ്ങിയത് 40 യാത്രക്കാരെങ്കിലും വേണം. ഇതിനായി കെ.എസ്.ആര്.ടി.സി. പ്രത്യേക നിരക്കാണ് ഈടാക്കുന്നത്. 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുന്കൂറായി അടയ്ക്കുന്നവര്ക്ക് ബോണ്ട് സീസണ് ടിക്കറ്റുകള് നല്കും. ഇതനുസരിച്ച് മുന്കൂട്ടി യാത്ര ഉറപ്പാക്കുന്നവര്ക്ക് സീറ്റുകള് ഉറപ്പായിരിക്കും.

ഇതനുസരിച്ച് ടിക്കറ്റെടുക്കുന്നവര്ക്ക് കയറേണ്ട അതേസ്റ്റോപ്പില്നിന്ന് കയറി സ്വന്തം ഓഫീസിനുമുന്നില് ഇറങ്ങാന് കഴിയും. ഡിപ്പോയില്.

ബസ് യാത്രയ്ക്കെത്തുന്നവരുടെ ഇരുചക്രവാഹനങ്ങള് സ്റ്റേഷനുകളില് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കും. ചില സ്റ്റേഷനുകളില് കാര് പാര്ക്കിങ്ങിനുള്ള അവസരവും നല്കും. ഡിപ്പോയില് സ്ഥലം ലഭ്യമല്ലെങ്കില് സമീപത്ത് സ്ഥലം കണ്ടെത്തും.

പണമടച്ചുകഴിഞ്ഞാല് യാത്രക്കാര്ക്കായി പ്രത്യേക ട്രാവല് കാര്ഡ് നല്കും. കാര്ഡിനായി ഡിപ്പോകളില് ബന്ധപ്പെടണം. സര്ക്കാര്, അര്ധസര്ക്കാര്, പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ കമ്പനികളിലെയും ജീവനക്കാര്ക്കുവേണ്ടിയാണ് സര്വീസ്. ഈ സൗകര്യം വേണ്ടവര് അതത് ഡിപ്പോകളില് അറിയിക്കണം. കയറേണ്ടതും ഇറങ്ങേണ്ടതുമായ സ്ഥലം വ്യക്തമാക്കണം.

ആദ്യം പദ്ധതിയില് അംഗമാകുന്നവര്ക്ക് ചില കിഴിവും ഏര്പ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്ക് പ്രത്യേകനിരക്കാണെങ്കിലും യാത്രക്കാര്ക്ക് അപകട ഇന്ഷുറന്സ് പരിരക്ഷയും ലഭിക്കും. ന്യൂ ഇന്ത്യ ഇന്ഷുറന്സ് കമ്പനിയാണ് ഇന്ഷുറന്സൊരുക്കുന്നത്. അപകടം സംഭവിച്ചാല് ചികിത്സയ്ക്ക് 30,000 രൂപയും മരണം സംഭവിച്ചാല് 10 ലക്ഷം രൂപയും ഇന്ഷുറന്സ് പരിരക്ഷ ലഭിക്കും.

കൊറോണക്കാലത്ത് വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. തിരുവനന്തപുരം ജില്ലയില് നെടുമങ്ങാട്, നെയ്യാറ്റിന്കര ഡിപ്പോകളില് വിജയിച്ച പദ്ധതിയാണ് അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് വ്യാപിപ്പിക്കാന് ശ്രമിക്കുന്നത്.

Content Highlights: KSRTC Bus On Demand Project

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story