STARTUP

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 'ഐഡിയ ഫെസ്റ്റ്' ഏപ്രില്‍ 15ന്; കോളജ് വിദ്യാര്‍ത്ഥികൾക്കും നവ സ്റ്റാര്‍ട്ടപ്പുകൾക്കും അവസരം

25 Feb 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: യുവജനങ്ങളില്‍ നൂതനത്വത്തിന്റേയും സംരംഭകത്വത്തിന്റേയും സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഏപ്രില്‍ 15 ന് 'ഐഡിയ ഫെസ്റ്റ് 19' സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ കോളജ് വിദ്യാര്‍ത്ഥികളില്‍ നിന്നും ആദ്യ ഘട്ട സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും നൂതന പദ്ധതികള്‍ ലക്ഷ്യമിടുന്ന ഐഡിയ ഫെസ്റ്റിലേക്ക് മാര്‍ച്ച്‌ പത്തുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

ഏണസ്റ്റ് ആന്‍ഡ് യംഗ് (ഇവൈ), നിഷ്, ഫിനസ്ട്രാ, റെസ്‌നോവ, റീപ് ബെനിഫിറ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ഫെസ്റ്റിന് മാര്‍ഗനിര്‍ദേശം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവൈ ഇന്റേണ്‍ഷിപ്പും റെസ്‌നോവ ക്യാഷ് അവാര്‍ഡും നല്‍കും. മറ്റു സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തും.

കെഎസ് യുഎം - ഐഡിഇ ടീം ആദ്യഘട്ട തെരഞ്ഞെടുപ്പിനും രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് സോണല്‍ വിദഗ്ധരും നേതൃത്വം നല്‍കും. മാതൃകാ വിലയിരുത്തലിലൂടെയായിരിക്കും അന്തിമഘട്ട തിരഞ്ഞെടുപ്പ്. ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്നവര്‍ക്ക് വിദഗ്ധരുടെ മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. സെലക്ഷന്‍ പാനല്‍ നിര്‍ദേശിക്കുന്നവര്‍ക്ക് ആശയങ്ങളുടേയോ ഉല്‍പ്പന്നങ്ങളുടേയോ ഘട്ടമനുസരിച്ച്‌ ഗ്രാന്റും സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള ലാബ് സൗകര്യങ്ങളും ലഭ്യമാക്കും. എല്ലാ ആശയങ്ങള്‍ക്കും അതതു കോളജിലെ പ്രിന്‍സിപ്പലിന്റെ അംഗീകരാത്തോടെയുള്ള ഐഇഡിസി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പരിപോഷിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് കെഎസ് യുഎം സിഇഒ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു.

കോളജ് വിദ്യാഭ്യാസത്തിനിടെ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകരിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന കാര്യങ്ങള്‍ പ്രായോഗിക തലത്തിലെത്തിക്കുന്നതിനുളള അവസരമാണ് ലഭിക്കുന്നത്. യുവജനങ്ങളെ സംരംഭകത്വത്തിലേക്ക് നയിക്കുന്നതിന് വിവിധ തരത്തിലുളള ഇടപെടലുകളാണ് കെഎസ് യുഎം നടത്തുന്നത്. സമീപഭാവിയില്‍ സംരംഭങ്ങളാക്കി മാറ്റുന്നതിനുളള ആശയങ്ങള്‍ ഒരു മാസത്തോളം ദൈര്‍ഘ്യമുള്ള ഐഡിയ ഫെസ്റ്റിലൂടെ ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സോണല്‍ മീറ്റുകള്‍, ഇന്‍സ്‌പെയര്‍ 19, ശില്‍പശാലകള്‍ തുടങ്ങി നിരവധി പരിപാടികള്‍ കെഎസ് യുഎം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. ഐഡിയഫെസ്റ്റിലേക്ക് https://sites.google.com/startupmission.in/idea-fest-2019/home എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

വെഞ്ചര്‍ നിക്ഷേപത്തിന്റെ കഥയുമായി മറ്റൊരു മലയാളി സ്റ്റാർട്ടപ്പ് സംരംഭം കൂടി; ക്ലൗഡ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വേസ്പാരോയില്‍ പ്രൈം വെഞ്ചര്‍ പാര്‍ട്‌ണേഴ്‌സിന്റെ 9.7 കോടി നിക്ഷേപം
യുവാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി; സംരംഭം തുടങ്ങാനും തൊഴിലവസരം സൃഷ്ടിക്കാനും യുവാക്കള്‍ക്ക് നിരവധി വാഗ്ദാനങ്ങൾ, ബാങ്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്നും പ്രഖ്യാപനം