Newage News
02 Mar 2021
കൊച്ചി: സാഹസിക ബൈക്ക് യാത്രക്കാര്‍ക്കായി കെ.ടി.എം കൊച്ചിയില്‍ അഡ്വഞ്ചര്‍ ട്രയല്‍സ് സംഘടിപ്പിച്ചു . കെടിഎം വിദഗ്ധര്‍ ക്യൂറേറ്റ് ചെയ്ത് നയിക്കുന്ന ആവേശകരമായ പാതകളിലൂടെയുള്ള ഏകദിന സാഹസിക റൈഡുകളാണിത്. കെടിഎം മാസ്റ്റര്‍ ട്രെയിനര്‍ ഔസേഫ് ചാക്കോ റൈഡില്‍ പങ്കെടുത്തു . വൈറ്റില മുതല്‍ കുമരകം കായല്‍ വരെയാണ് കൊച്ചിയിലെ അഡ്വഞ്ചര്‍ ട്രയല്‍സ്. മികച്ച റൈഡിങ് അനുഭവവും വിവിധതരം ഭൂപ്രദേശങ്ങളില്‍ സവാരി ചെയ്യുന്നതിനുള്ള അടിസ്ഥാന റൈഡിങ് വിദ്യകളും അഡ്വഞ്ചര്‍ ട്രയല്‍സിലൂടെ ഉടമകള്‍ക്ക് ലഭിച്ചു . ഉടമകള്‍ക്ക് നിര്‍ണായക ഓഫ്-റോഡിംഗ് അവശ്യതകളായ കാഴ്ച, ശരീര നിയന്ത്രണം, ബൈക്ക് നിയന്ത്രണങ്ങള്‍ തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സെഷന് റൈഡ് സമയത്ത് ലഭിക്കും. സാഹസിക ബൈക്കുകളിലെ സാങ്കേതിക സവിശേഷതളായ എംടിസി, ഓഫ്-റോഡ് എബിഎസ്, കോര്‍ണറിംഗ് എബിഎസ്, ക്വിക്ക്ഷിഫ്റ്റര്‍ തുടങ്ങിയവരെ പറ്റിയുള്ള വിശദീകരണവും ഡെമോയും നല്കി.
' കെടിഎം 390 അഡ്വഞ്ചര്‍, കെടിഎം 250 അഡ്വഞ്ചര്‍ എന്നിവക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു കായിക ഇനമെന്ന നിലയില്‍ സാഹസിക ബൈക്കിംഗിന് ഒരു പുതിയ ലോകം തുറക്കുകയാണ്. ഉപയോക്താക്കള്‍ ഒരു കെടിഎം ബൈക്ക് വാങ്ങുന്നതിലൂടെ ഓഫ്-റോഡ് വിദഗ്ധര്‍ പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത എക്സ്ക്ലൂസീവ് അഡ്വഞ്ചര്‍ റൈഡിംഗ് ഇവന്റുകളും ലഭിക്കുന്നു.'ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് (പ്രോബിക്കിംഗ്) സുമിത് നാരംഗ് പറഞ്ഞു. ദീര്‍ഘദൂര സാഹസിക യാത്രകളായ കെടിഎം അഡ്വഞ്ചര്‍ ടൂറുകളും നേരത്തെ അവതരിപ്പിച്ചിരുന്നു. ഒറ്റ ദിവസത്തെ ക്ലോസ്ഡ് സര്‍ക്യൂട്ട് പരിശീലന പരിപാടിയാണ് കെടിഎം അഡ്വഞ്ചര്‍ ദിനം. ഇതിലേക്കുള്ള ശക്തമായ ഒരു കൂട്ടിചേര്‍ക്കലാണ് കെടിഎം അഡ്വഞ്ചര്‍ ട്രയല്‍സ്. വരും മാസങ്ങളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കെടിഎം അഡ്വഞ്ചര്‍ ട്രയലുകള്‍ പതിവായി സംഘടിപ്പിക്കും