Newage News
18 Sep 2020
കൊച്ചി: സെപ്റ്റംബര്‍ 20ന് മുമ്പ് ഏതെങ്കിലും കെടിഎം മോഡല്‍ ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും നിലവിലുള്ള രണ്ട് വര്‍ഷ വാറന്റിക്കു പുറമെ മൂന്ന് വര്‍ഷത്തെ സൗജന്യ അധിക വാറന്റിയും രാജ്യത്തുടനീളം കവറേജോടുകൂടിയ ഒരു വര്‍ഷത്തെ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും നല്കുന്നു. കൂടാതെ എല്ലാ ആഴ്ചയും ഒരു ഐഫോണ്‍ 11 ഉം കെടിഎം ഫാന്‍ പാക്കേജും നേടാനുള്ള അവസരവുമുണ്ട്. ഏകദേശം 5000 രൂപ വരുന്ന ഈ പാക്കേജ് കെടിഎം ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദിഷ്ട പരിമിത കാലയളവില്‍ തികച്ചും സൗജന്യമായാണ് നല്‍കുന്നത്. കെടിഎം ബ്രാന്‍ഡിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയകളില്‍ കാമ്പെയ്നില്‍ പങ്കെടുക്കുന്നതിന്റെയും മത്സര പ്രഖ്യാപനങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കും.
''ഇന്ത്യയിലെ ബൈക്കിംഗ് പ്രേമികളില്‍ ഏറ്റവും പ്രിയപ്പെട്ട യൂറോപ്യന്‍ ബ്രാന്‍ഡാണ് കെടിഎം,പുതിതായി അവതരിപ്പിക്കുകയും അപ്ഗ്രേഡ് ചെയ്യുകയും ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുതിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഉപയോക്താക്കള്‍ സ്റ്റോറുകളിലെത്തി കെടിഎം ബുക്ക് ചെയ്യണമെന്നും ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പ്രസിഡന്റ് (പ്രോബിക്കിംഗ്) സുമീത് നാരംഗ് പറഞ്ഞു.
2012 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം, കെടിഎം അതിന്റെ സാന്നിധ്യം 365 നഗരങ്ങളിലേക്കും 460 സ്റ്റോറുകളിലേക്കും വ്യാപിപ്പിച്ചു. ഈ ഹ്രസ്വ കാലയളവില്‍ 2.7 ലക്ഷം ബൈക്ക് പ്രേമികളുടെ ശക്തമായ ഉപഭോക്തൃ അടിത്തറ കെടിഎം നിര്‍മ്മിച്ചു. കെടിഎമ്മിന്റെ ഏറ്റവും വലിയ ആഗോള വിപണിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്.