AUTO

കെടിഎമ്മിന്റെ ഏറ്റവും ചെലവേറിയ ബൈക്ക് 1290 സൂപ്പര്‍ അഡ്വഞ്ചറിന്റെ R വേരിയന്റ് വിപണിയിൽ

Newage News

25 Feb 2021

റ്റവും പുതിയ മുന്‍നിര മോഡലായ 1290 സൂപ്പര്‍ അഡ്വഞ്ചറിന്റെ R വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ച് ഓസ്ട്രിയന്‍ സ്‌പോര്‍ട്സ് ബൈക്ക് നിര്‍മാതാക്കളായ കെടിഎം. 1290 സൂപ്പര്‍ അഡ്വഞ്ചറിനു മുകളിലായാണ് ഈ ബൈക്ക് സ്ഥാനം പിടിക്കുന്നത്. കെടിഎമ്മിന്റെ നിരയിലെ ഏറ്റവും ചെലവേറിയ അഡ്വഞ്ചര്‍ ബൈക്കാണിത്. സൂപ്പര്‍ ബൈക്കില്‍ മികച്ച ഉപകരണങ്ങളും ഇലക്ട്രോണിക്സുമാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബൈക്കിന് പുതിയ ബോഡി വര്‍ക്കുകക്ഷക്കൊപ്പം മൊത്തത്തിലുള്ള റൈഡര്‍ സൗകര്യങ്ങള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി ബൈക്കിന്റെ എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തിയിട്ടുണ്ട്. ഫാസിയ ഏരിയ ചെറുതും ബൈക്ക് മുമ്പത്തേതിനേക്കാള്‍ മെലിഞ്ഞതുമാണ്.

ഫ്രെയിമിലേക്ക് വരുമ്പോള്‍ പുതിയ 1290 സൂപ്പര്‍ അഡ്വഞ്ചര്‍ ഇപ്പോള്‍ പുതുക്കിയ എഞിനാണ് ഉപയോഗിക്കുന്നത്. വി-ട്വിന്‍ യൂണിറ്റ് യൂറോ 5 നിലവാരത്തിലേക്ക് പരിഷ്‌ക്കരിച്ചു. അതിനാല്‍ 160 bhp കരുത്ത് ഉത്പാദിപ്പിക്കാന്‍ ബൈക്കിന് ശേഷിയുണ്ട്. കൂടാതെ മുന്‍ഗാമിയേക്കാള്‍ 1.6 കിലോഗ്രാം ഭാരം 2021 മോഡലിന് കുറവാണ് എന്നതും ശ്രദ്ധേയമാണ്. ഗിയര്‍ബോക്‌സും പരിഷ്‌ക്കരിച്ചു. ഇത് കൂടുതല്‍ വേഗതയേറിയതും ഭാരം കുറഞ്ഞതുമാണ്. ക്വിക്ക്ഷിഫ്റ്റര്‍ ഒരു ഓപ്ഷണലായി വാഗ്ദാനം ചെയ്യുന്നുണ്ട്.2021 സൂപ്പര്‍ അഡ്വഞ്ചര്‍ R പതിപ്പിന് പൂര്‍ണമായും ക്രമീകരിക്കാവുന്ന WP XPLOR 48 mm ഫ്രണ്ട് ഫോര്‍ക്കുകള്‍ ലഭിക്കുമ്പോള്‍ പിന്‍വശത്ത് WP PDS ഷോക്കാണ് ജോടിയാക്കിയിരിക്കുന്നത്. ഇരുവശത്തും 220 mm സസ്‌പെന്‍ഷന്‍ ട്രാവലാണ് കെടിഎം ഒരുക്കിയിരിക്കുന്നത്. അലൂമിനിയം വീലുകളില്‍ ബ്രിഡ്ജ്‌സ്റ്റോണ്‍ ടയറുകളാണ് ലഭ്യമാവുക. ഈ പുതിയ കെടിഎമ്മിന് പുതിയ 7 ഇഞ്ച് ടിഎഫ്ടി ഡാഷാണ് ചേര്‍ത്തിരിക്കുന്നത് ഒപ്പം സ്മാര്‍ട്ട്ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന സൗജന്യ കെടിഎം മൈ റൈഡ് ആപ്ലിക്കേഷനുമായി ആശയവിനിമയം നടത്താനും കഴിയും.

സിക്‌സ്-ആക്‌സിസ് ഐഎംയു, ട്രാക്ഷന്‍ കണ്‍ട്രോള്‍, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ഓഫ്റോഡ് എബിഎസ്, സ്ഥിരത നിയന്ത്രണം എന്നിവ പോലുള്ള മറ്റ് സാങ്കേതികവിദ്യകളും 2021 കെടിഎം 1290 സൂപ്പര്‍ അഡ്വഞ്ചര്‍ R പതിപ്പിനുണ്ട്. അതോടൊപ്പം റെയ്ന്‍, സ്ട്രീറ്റ്, സ്‌പോര്‍ട്ട്, ഓഫ്റോഡ്, ഒരു വ്യക്തിഗത റാലി മോഡ് എന്നീ അഞ്ച് റൈഡിംഗ് മോഡുകളും സൂപ്പര്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് കമ്പനി നല്‍കിയിട്ടുണ്ട്.കെടിഎം അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ യൂറോപ്പിലും യുഎസ് വിപണിയിലും ഈ പുതിയ ADV വില്‍പനയ്ക്ക് എത്തിക്കും. നിര്‍ഭാഗ്യവശാല്‍, ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കില്ല. പകരം 890 അഡ്വഞ്ചര്‍ ആഭ്യന്തര തലത്തില്‍ അവതരിപ്പിച്ചേക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story