AUTO

ഇന്ത്യൻ വിപണിയിൽ കരുത്തുകാട്ടാൻ കെടിഎം; ചെറിയ കരുത്തില്‍ വിപണിയിലേക്ക് പുതിയ വലിയ ബൈക്ക്, ഡ്യൂക്ക് 125-ന് പിന്നാലെ ആര്‍സി 125 വരുന്നു

08 May 2019

ന്യൂഏജ് ന്യൂസ്, മാസങ്ങള്ക്ക് മുമ്പാണ് ചെറിയ കരുത്തിലെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര് എന്ന ഖ്യാതിയുമായി കെഡിഎം ഡ്യൂക്ക് 125 നിരത്തുകളില് എത്തിയത്. ഇതിന് പിന്നാലെ തന്നെ ഡ്യൂക്കിന്റെ കൂടപ്പിറപ്പായ ആര്സിയുടെയും 125 പതിപ്പ് എത്തിക്കുകയാണ് കെടിഎം.

ആദ്യ തലമുറ ആര്സി 390-യില് നിന്ന് കടമെടുത്ത രൂപമാണ് ഈ ബൈക്കിലും നല്കിയിട്ടുള്ളത്. എന്ജിന് കംപാര്ട്ട്മെന്റിനെ ഉള്പ്പടെ മറയ്ക്കുന്ന മാസ്ക്കുകളും ഷാര്പ്പ് വൈസറുകളും എല്ഇഡി ഹെഡ്ലാമ്പുമാണ് ഈ ബൈക്കിലുമുള്ളത്.

ടൂ പീസ് സീറ്റാണ് ഈ മോഡലിലും നല്കിയിട്ടുള്ളത്. റൈഡ് സുഖപ്രദമാക്കുന്നതിന് മുന്നില് അപ്പ് സൈഡ് ഡൗണ് ഫോര്ക്കും പിന്നില് മോണോഷോക്കുമാണ് സസ്പെന്ഷന് ഒരുക്കുന്നത്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കും ആര്സി 125-ല് നല്കിയിട്ടുണ്ട്.

ഇന്ത്യയില് അവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങള് മുമ്പ് ഓണ്ലൈന് മാധ്യമങ്ങളില് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ ബൈക്ക് ജൂണില് നിരത്തിലെത്തുമെന്ന റിപ്പോര്ട്ടുകള് പുറത്തുവരുന്നത്.

ഡ്യൂക്ക് 125-ല് നല്കിയിട്ടുള്ള 124.7 സിസി ലിക്വിഡ് കൂള്ഡ് സിംഗിള് സിലിണ്ടര് എന്ജിനാണ് ഈ ബൈക്കിനും കരുത്തേകുന്നത്. ഇത് 14.5 പിഎസ് പവറും 12 എന്എം ടോര്ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ആയിരിക്കും ഗിയര് ബോക്സ്.

ഡ്യൂക്ക് 125-നെക്കാള് 15,000 രൂപ അധികമായിരിക്കും ആര്സി 125-ന്റെ വില. 1.40 രൂപ വില പ്രതീക്ഷിക്കുന്ന ഈ ബൈക്ക് യമഹ ആര്15-നോടായിരിക്കും ഏറ്റുമുട്ടുന്നത്.



Related News


Special Story