ECONOMY

പ്ലാസ്റ്റിക് നിരോധനം നേട്ടമാകുന്നത് കുടുംബശ്രീ യൂണിറ്റുകൾക്ക്; ദിനംതോറും 10 ലക്ഷത്തോളം തുണിസഞ്ചികൾ വിപണിയിലിറക്കുവാൻ പദ്ധതിയൊരുങ്ങുന്നു

Newage News

14 Jan 2020

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനത്തിലൂടെ പുതിയ വരുമാന സാധ്യതകൾ തേടി കുടുംബശ്രീയിലെ വനിതകൾ. കുടുംബശ്രീ യൂണിറ്റുകളിലൂടെ ദിനംതോറും 10 ലക്ഷത്തോളം തുണിസഞ്ചികൾ വിപണിയിലിറക്കും. പ്ലാസ്റ്റികിനെതിരെ കുടുംബശ്രീ ബോധവൽക്കരണവും ശക്തമാക്കും. പ്ലാസ്റ്റിക് നിരോധിക്കുമ്പോള്‍ വിപണിയിൽ തുണിസഞ്ചികൾക്കും പേപ്പർ ബാഗുകൾക്കുമുണ്ടാകുന്ന ആവശ്യം മുതലെടുത്ത് ലാഭം കൊയ്യാനാണ് കുടുംബശ്രീ ഇതിലൂടെ ലക്ഷ്യമിടുന്നത്.

കുടുംബശ്രീയുടെ തയ്യൽ യൂണിറ്റുകളിലെല്ലാം ഇപ്പോൾ തിരക്കോട് തിരക്കാണ്. ആദ്യഘട്ടമായി എഴുപതിനായിരം തുണിസഞ്ചികളാണ് വിപണിയിലിറക്കുക. നിലവിൽ മൂവായിരത്തോളം യൂണിറ്റുകളാണ് തുണി, ചണം, പേപ്പർ എന്നിവ കൊണ്ടുളള ബാഗുകൾ നിർമ്മിക്കുന്നത്. ഇനി ഇത്തരം ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറുന്നത് കൂടുതൽ വരുമാനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ അംഗങ്ങൾ.

വിവിധ കുടുംബശ്രീ യൂണിറ്റുകൾ നേരിട്ടും തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയുമാണ് ഇപ്പോൾ ഇത്തരം ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നത്. വരും ഘട്ടത്തിൽ അതത് ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ സ്ഥിരം വിപണി ഒരുക്കും. തുണി സഞ്ചിക്ക് പുറമേ പാള കൊണ്ടുളള പ്ലേറ്റുകൾ, പേപ്പർ പേന, സ്ട്രോ എന്നിവ കൂടുതലായി വിപണിയിലിറക്കാനും കുടുംബശ്രീ പദ്ധതിയിടുന്നുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ