LAUNCHPAD

കുടുംബശ്രീയുടെ കേരള ചിക്കന്‍ സെപ്റ്റംബര്‍ മുതല്‍ വിപണിയില്‍; ഉല്‍പാദനം മുതല്‍ വിപണനം വരെ എല്ലാ മേഖലയും കുടുംബശ്രീയുടെ മേൽനോട്ടത്തിൽ

04 Mar 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: കിലോഗ്രാമിന് 85 രൂപ നിരക്കില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ സെപ്റ്റംബര്‍ മുതല്‍ വിപണിയില്‍ എത്തും. ഉല്‍പാദനം മുതല്‍ വിപണനം വരെ എല്ലാ മേഖലയും കോര്‍ത്തിണക്കിയാണ് കുടുംബശ്രീ കേരളത്തിലെ ചിക്കന്‍ വിപണിയില്‍ ഇടപെടുന്നത്.

വിവിധ പ്രദേശങ്ങള്‍ക്കനുസരിച്ച്‌ മാറ്റമുണ്ടാകാതെ ഏകീകൃത വിലയ്ക്ക് ചിക്കന്‍ സംസ്ഥാനത്താകെ ലഭ്യമാക്കാനുളള ക്രമീകരണങ്ങളോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതിദിനം 25,000 കിലോ ചിക്കന്‍ വില്‍പനയാണ് ലക്ഷ്യം. ഇത് പിന്നീട് അഞ്ചുലക്ഷം വരെയാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്.

നിലവില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ 549 ചിക്കന്‍ ഫാമുകളുണ്ട്. 935 പുതിയ ഫാമുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story