Newage News
06 Mar 2020
കുവൈത്ത് സിറ്റി: ഇന്ത്യയുൾപ്പെടെ ഏഴു രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് കുവൈത്ത് റദ്ദാക്കി.ഇന്ന് (ശനി)മുതൽ ഒരാഴ്ചത്തേക്കാണു നിരോധനം. ബംഗ്ലദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, സിറിയ, ലബനൻ, ഈജിപ്ത് എന്നിവയാണ് മറ്റു രാജ്യങ്ങൾ.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗമാണു തീരുമാനമെടുത്തത്.
മറ്റേതെങ്കിലും വിമാനത്താവളത്തിൽ നിന്നും വരുന്ന ഏതു രാജ്യക്കാരാണെങ്കിലും അടുത്ത ദിവസങ്ങളിൽ മേൽ പറഞ്ഞ രാജ്യങ്ങൾ സന്ദർശിച്ചവരാണെങ്കിൽ കുവൈത്തിൽ പ്രവേശനം നൽകില്ല. കുവൈത്തിലെ ഇഖാമയുള്ളവരാണെങ്കിലും സാധുതയുള്ള ഇഖാമയുള്ളവരാണെങ്കിലും ഇളവ് അനുവദിക്കുന്നതുമല്ല. കുവൈത്ത് പൌരന്മാരാണ് വരുന്നതെങ്കിൽ ക്വാറൻറൈൻ സംവിധാനത്തിലേക്ക് മാറ്റും.