LAUNCHPAD

രോഗകാരണമായ ബാക്ടീരിയയുടെ സാന്നിധ്യം അരമണിക്കൂറിനുള്ളിൽ കണ്ടെത്താനുള്ള ഉപകരണം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു; ലാബ് പരിശോധനാഫലത്തിനായി ഇനി കാത്തിരിക്കേണ്ട

08 May 2019

ന്യൂഏജ് ന്യൂസ്, രോഗനിർണയത്തിന് പരിശോധനാഫലം തേടി ലബോറട്ടറികളിൽ കാത്തിരിക്കുന്ന കാലം കഴിയുന്നു. രോഗകാരണമായ ബാക്ടീരിയയുടെ സാന്നിധ്യം അരമണിക്കൂറിനുള്ളിൽ കണ്ടെത്താനുള്ള ഉപകരണം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. പെൻസിൽവേനിയ സർവകലാശാലയിലെ വിദഗ്ധരാണ് ബാക്ടീരിയകൾക്കെതിരായ പോരാട്ടത്തിൽ നിർണായക നേട്ടം കൈവരിച്ചത്. 

ഇപ്പോൾ ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിയാനും ഏതു തരമാണെന്നു കണ്ടെത്താനും 3–4 ദിവസം വരെ കാത്തിരിക്കണം. അതുകൊണ്ട് രോഗം വഷളാകുന്നതിനു മുൻപ്, മുൻകരുതലായി ആന്റിബയോട്ടിക് നൽകുകയാണ് ചെയ്യാറുള്ളത്. ഈ രീതി ഇനി തുടരേണ്ടിവരില്ല. മൂത്രാശയസംബന്ധമായ അണുബാധയും മറ്റും തുടക്കത്തിൽത്തന്നെ കണ്ടെത്തി ചികിൽസിക്കാൻ കഴിയുമെന്നത് ഏറെപ്പേർക്ക് ആശ്വാസമാകും. പുതിയ ഉപകരണത്തിന് പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. 3 വർഷത്തിനുള്ളിൽ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.



Related News


Special Story