AUTO

അടുത്ത വർഷം വിപണയിലെത്തുന്ന 'ഡിഫൻഡറെ' ലാൻഡ് റോവർ അവതരിപ്പിച്ചു; ഈ വരവ് ചരിത്രമാകുമെന്നുറപ്പ്

18 Sep 2019

ന്യൂഏജ് ന്യൂസ്, ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. ഓർജിനൽ ലാൻഡ് റോവർ സീരിസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016 ൽ വിടവാങ്ങിയ ഡിഫൻഡർ വീണ്ടുമെത്തുന്നു. അടുത്ത വർഷം വിപണയിലെത്തുന്ന റോവർ ഡിഫൻഡറെ ജെഎൽആർ അവതരിപ്പിച്ചു. 2016ൽ വിൽപന നിർത്തിയ ഐതിഹാസിക ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമാണ് പുതിയ ഡിഫൻഡർ എത്തുന്നത്. പ്രീമിയം 4x4 വാഹനം ആദ്യമെത്തുന്നത് 5–ഡോർ പതിപ്പിലാണ്– ഡിഫൻഡർ 110. ഒതുക്കമുള്ളതും ചെറിയ വീൽബേസോടു കൂടിയതുമായ ഡിഫൻഡർ 90 പിന്നാലെ എത്തും.

കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും ഓഫ്റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു. 5,6 അല്ലെങ്കിൽ 5+2 സീറ്റിങ് കോൺഫിഗറേഷനുകളും രണ്ടാം നിരയിലുള്ള സീറ്റിനു പിറകിലായി 1075 ലിറ്റർ വരെ ലോഡ് സ്‌പെയ്‌സും രണ്ടാം നിര മടക്കുമ്പോൾ 2380 ലിറ്റർ വരെ ലോഡ് സ്‌പെയ്‌സും ഡിഫൻഡർ 110 ലഭ്യമാക്കുന്നു. <span style="">ഡിഫൻഡർ 90 ആറു യാത്രക്കാരെ ഉൾക്കൊള്ളുന്നതാണ്. ചെറിയ ഫാമിലി ഹാച്ച്ബാക്കിന്റെ നീളത്തിനു തുല്യമാണിത്.

291മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മില്ലിമീറ്റർ വരെ വെള്ളത്തിലൂടെ പോകാനുമാകും.ഉയർന്ന നിലവാരത്തിലുള്ള പെട്രോൾ, ഡീസൽ എൻജിനുകളാണ് പുതിയ ഡിഫെൻഡറിനു മികച്ച കരുത്തു പകരുന്നത്. പ്ലഗ് ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ വൈകാതെ  ലഭ്യമാകും. 4–സിലിണ്ടർ 300എച്ച്പി, 6–സിലിണ്ടർ 400എച്ച്പി മൈൽഡ് ഹൈബ്രിഡ് എന്നീ പെട്രോൾ എൻജിനുകൾ ലഭ്യമാണ്. 4–സിലിണ്ടർ ഡീസൽ 200എച്ച്പി, 240 എച്ച്പി മോഡലുകളും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story