AUTO

റേഞ്ച് റോവറിന്റെ ലിമിറ്റഡ് എഡിഷന്‍ ഫിഫ്റ്റി മോഡൽ ഇന്ത്യയിലും അവതരിപ്പിച്ചു

Newage News

28 Sep 2020

നിരത്തിലെത്തിയതിന്‍റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിനായി റേഞ്ച് റോവറിന്റെ ലിമിറ്റഡ് എഡിഷന്‍ ഫിഫ്റ്റി മോഡലിനെ 2020 ജൂണ്‍ മാസത്തിലാണ് ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ഇതാ റേഞ്ച് റോവറിന്റെ ലിമിറ്റഡ് എഡിഷന്‍ ഫിഫ്റ്റി മോഡലിനെ ഇന്ത്യയിലും എത്തിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2.77 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ഈ പതിപ്പിന് ഓട്ടോബയോഗ്രഫിയേക്കാള്‍ ഏകദേശം 19 ലക്ഷം രൂപ അധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ വേരിയന്റാകും ഇത്. ലിമിറ്റഡ് എഡിഷന്‍ പതിപ്പായതുകൊണ്ട് തന്നെ മോഡലിന്റെ പരിമിതമായ എണ്ണം മാത്രമേ വില്‍പ്പനയ്ക്ക് എത്തുകയുള്ളു. ഓറിക് അറ്റ്‌ലസ് കറുപ്പില്‍ ബെസ്‌പോക്ക് ആക്‌സന്റുകളും 22 ഇഞ്ച് അലോയ് വീലുകളുടെ ഒരു പ്രത്യേക സെറ്റും റേഞ്ച് റോവര്‍ ഫിഫ്റ്റിക്ക് ലഭിക്കുന്നു.

പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് P400e എന്‍ജിനുകളില്‍ ഫിഫ്റ്റി എഡിഷന്‍ പതിപ്പ് എത്തും. ഡീസല്‍ മോഡലിന് 518 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 5.0 ലിറ്റര്‍ വി8 എന്‍ജിനും പെട്രോള്‍ മോഡലിന് 394 ബിഎച്ച്പി പവര്‍ നല്‍കുന്ന 3.0 ലിറ്റര്‍ ഇഞ്ചനീയം ആറ് സിലിണ്ടര്‍ എന്‍ജിനുമായിരിക്കും ഹൃദയം. മൂന്ന് മോഡലുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

1970 ജൂണ്‍ 17-നാണ് ആദ്യ റേഞ്ച് റോവര്‍ എസ്‌യുവി നിരത്തുകളിലെത്തുന്നത്. ആദ്യ മോഡലിനോട് സാമ്യം തോന്നുന്ന ഡിസൈന്‍ ശൈലില്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് ഫിഫ്റ്റി എഡിഷന്. റേഞ്ച് റോവറിന്റെ നിര്‍മാണ വര്‍ഷം ഓര്‍മിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഫ്റ്റി എഡിഷന്റെ 1970 യൂണിറ്റായിരിക്കും നിരത്തിലെത്തുകയെന്നാണ് ലാന്‍ഡ് റോവര്‍ അറിയിച്ചിരിക്കുന്നത്. 

1970-ല്‍ പുറത്തിറക്കിയ റേഞ്ച് റോവറിന്റെ പൈതൃകം നിലനിര്‍ത്തുന്ന വാഹനമാണ് ഫിഫ്റ്റി എഡിഷന്‍. അതേസമയം, ഏറ്റവും പുതിയ കണക്ടിവിറ്റി സംവിധാനങ്ങളും ആഡംബര ഫീച്ചറുകളും ഈ വാഹനത്തിന് പുതുതലമുറ ഫീല്‍ നല്‍കും. റേഞ്ച് റോവര്‍ ക്ലാംഷെല്‍ ബോണറ്റ്, ഫ്‌ളോട്ട് റൂഫ്, സ്പ്ലിറ്റ് ടെയ്ല്‍ഗേറ്റ്, സിഗ്നേച്ചര്‍ ഗ്രില്ല് എന്നിവ ഈ വാഹനത്തിന്റെ ഹൈലൈറ്റ്. 22 ഇഞ്ച് വലിപ്പത്തില്‍ പുതിയ ഡിസൈനിലുള്ള അലോയി വീലുകളാണ് ഫിഫ്റ്റി എഡിഷനില്‍ നല്‍കിയിട്ടുള്ളത്.

ആഡംബര ഭാവത്തിനൊപ്പം ആദ്യകാല മോഡലുകളെ അനുസ്മരിപ്പിക്കുന്ന അകത്തളമാണ് ഈ വാഹനത്തില്‍. ലിമിറ്റഡ് എഡിഷന്‍ മോഡലായതിനാല്‍ വാഹനങ്ങളുടെ പ്രൊഡക്ഷന്‍ നമ്പര്‍ സെന്റര്‍ കണ്‍സോളില്‍ രേഖപ്പെടുത്തും. ഫിഫ്റ്റി എഡിഷാന്‍ ബാഡ്ജിങ്ങും ലെതറില്‍ ഒരുങ്ങിയിരിക്കുന്ന സീറ്റുകളും ഡാഷ്‌ബോര്‍ഡുകളും ഹെഡ്‌റെസ്റ്റ്, ഇല്ല്യുമിനേറ്റഡ് ട്രെഡ്‌പ്ലേറ്റുകള്‍ എന്നിവയാണ് ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. 

കാര്‍പാത്തിയന്‍ ഗ്രേ, റൊസെല്ലോ റെഡ്, അരൂബ, സാന്റോറിനി ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് ഫിഫ്റ്റി എഡിഷന്‍ റേഞ്ച് റോവര്‍ പുറത്തിറക്കുന്നത്. ഫിഫ്റ്റി എഡിഷനില്‍ തന്നെ ചുരുക്കും ചില വാഹനങ്ങളില്‍ ടസ്‌കന്‍ ബ്ലൂ, ബഹാമ ഗോള്‍ഡ്, ഡാവോസ് വൈറ്റ് എന്നീ നിറങ്ങളും നല്‍കുന്നുണ്ടെന്നാണ് വിവരം. വാഹനത്തിന്റെ പിന്‍ഭാഗത്തും വശങ്ങളിലും ഫിഫ്റ്റി എഡിഷന്‍ ബാഡ്ജിങ്ങ് നല്‍കുമെന്നാണ് റേഞ്ച് റോവര്‍ ഡിസൈന്‍ വിഭാഗം അറിയിച്ചിരിക്കുന്നത്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story