TECHNOLOGY

വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞ ലാപ്ടോപ്പുകൾ ലഭ്യമാക്കാൻ കൊക്കോണിക്സ്

Newage News

29 May 2020

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിൽ ഉൾപ്പെടെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനാൽ വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞ ലാപ്ടോപ്പുകൾ ലഭ്യമാക്കാൻ കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ബ്രാൻഡായ കൊക്കോണിക്സ്.

കെൽട്രോണിന് ഓഹരിപങ്കാളിത്തമുള്ള കമ്പനി 11,000 രൂപയ്ക്കും 15,000 രൂപയ്ക്കും 2 മോഡലുകളാണ് പുറത്തിറക്കുന്നത്. ഇവയ്ക്ക് ബിഐഎസ് സർട്ടിഫിക്കേഷൻ ഉടൻ ലഭിച്ചേക്കും. 11,000 രൂപയുടെ ലാപ്ടോപ്പിന് 2 ജിബി റാമും 15,000 രൂപയുടേതിന് 4 ജിബി റാമും ഉണ്ടാകും. സെലറോൺ, പെന്റിയം പ്രോസസറുകളായിരിക്കും ഉണ്ടാവുക.

4 സ്വകാര്യ സ്കൂളുകൾ വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതായി കൊക്കോണിക്സ് സിഇഒ ശ്രീജിത് നായർ പറഞ്ഞു. 72 ജീവനക്കാരാണ് മൺവിളയിലെ യൂണിറ്റിലുള്ളത്. അനുമതി ലഭിച്ചാൽ ഒരു മാസം 30,000 ലാപ്ടോപ്പുകൾ പുറത്തിറക്കാമെന്നാണ് പ്രതീക്ഷ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ