ECONOMY

വലിയ വ്യവസായ നിക്ഷേപം: അനുമതി നൽകാൻ സംസ്ഥാനത്ത് പ്രത്യേക സമിതി

Newage News

23 Oct 2020

കൊച്ചി: 50 കോടിക്കു മുകളിലുള്ള വ്യവസായ നിക്ഷേപങ്ങൾക്ക് അനുമതി നൽകാൻ നിക്ഷേപ ബ്യൂറോ നിലവിൽ വന്നു. ചീഫ് സെക്രട്ടറി ചെയർമാനും കെഎസ്ഐഡിസി എംഡി സിഇഒയുമായുള്ള നിക്ഷേപ ബ്യൂറോ പുതിയ മുതൽമുടക്കിന് അപേക്ഷകരുണ്ടെങ്കിൽ ആഴ്ചയിലൊരിക്കൽ യോഗം ചേരാനാണു നിശ്ചയിച്ചിരിക്കുന്നത്.

വ്യവസായ അനുമതി ഇങ്ങനെ

  • നിക്ഷേപം 10 കോടിയിൽ താഴെ

റെഡ് വിഭാഗത്തിൽ അല്ലാത്തവ:

കെ-സ്വിഫ്റ്റ് വഴി ഓൺലൈൻ അപേക്ഷ.

മൂന്നു വർഷത്തേക്ക് അക്നോളജ്മെന്റ് മതി.

റെഡ് വിഭാഗം:

അക്നോളജ്മെന്റ് പോരാ. അനുമതികൾ ഓൺലൈനായി ലഭിച്ചിട്ടേ തുടങ്ങാവൂ.

  • നിക്ഷേപം 50 കോടിയിലേറെ

റെഡ് വിഭാഗത്തിൽ അല്ലാത്തവ:

അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം നിക്ഷേപ ബ്യൂറോ യോഗത്തിൽ തീരുമാനം.

റെഡ് വിഭാഗം:

ഏകജാലക സംവിധാനത്തിൽ വിവിധ വകുപ്പു തലവൻമാർ യോഗം ചേർന്ന് അനുമതിയോ നിരാസമോ.

  • നിക്ഷേപം 10 കോടിക്കും 50 കോടിക്കും ഇടയിൽ

റെഡും റെഡ് അല്ലാത്തതും: കെ- സ്വിഫ്റ്റിലൂടെ അപേക്ഷിക്കാം. അനുമതികൾ ലഭിച്ചിട്ടേ തുടങ്ങാവൂ.

റെഡ് വിഭാഗം:

പരിസ്ഥിതി പ്രശ്നങ്ങളും ജല, വായു മലിനീകരണവുമുള്ള വ്യവസായങ്ങളാണ് റെഡ് വിഭാഗത്തിൽ. കെമിക്കൽ വ്യവസായങ്ങളും പാറമടകളും മറ്റും ഇതിലുൾപ്പെടും. അവയ്ക്ക് അനുമതി നൽകുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പടെ ബന്ധപ്പെട്ട വകുപ്പുകളുടെ തലവൻമാരുടെ യോഗം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്നാണ് തീരുമാനമെടുക്കുക. ഒരു മാസത്തിനകം അനുമതിയോ  നിരസിക്കലോ ഉണ്ടാവും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ