ECONOMY

'വികസന രാഷ്ട്രീയം' ഉയർത്തിപ്പിടിച്ച് സംസ്ഥാനത്ത് സിപിഎമ്മിന്റെ പുത്തൻ രാഷ്ട്രീയ പരീക്ഷണം; അരൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുപക്ഷം തീർക്കുന്നത് പുത്തൻ മാതൃക

09 Oct 2019

ന്യൂഏജ് ന്യൂസ്, ആലപ്പുഴ: ഇടതു മുന്നണിക്ക് നല്ല വേരോട്ടമുള്ള അരൂർ നിലനിർത്താൻ വികസന രാഷ്ട്രീയം മാത്രം ചർച്ചയാക്കി സിപിഎം. കേരളത്തിന്റെ  വികസന മുന്നേറ്റവും, അരൂരിന്റെ നേട്ടങ്ങളും ഉറക്കെപ്പറഞ്ഞാണ് സിപിഎം പ്രചാരണം നയിക്കുന്നത്. ഇത്ര ശക്തമായി 'വികസനം' ഇടത് മുന്നണി ചർച്ചയാക്കിയ മറ്റൊരു സന്ദർഭവുമില്ല. പ്രകടന പത്രികയിലെ 80 ശതമാനം വാഗ്ദാനങ്ങളും നിറവേറ്റാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് സർക്കാർ. നാലാം വാർഷികത്തിന് മുൻപേ എല്ലാം പൂർത്തിയാക്കാം എന്ന ശുഭാപ്‌തി വിശ്വാസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

പല വിഷയങ്ങളിൽ ചിതറി സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങൾ ആളുകളിലെത്താത്ത സാഹചര്യം ഒഴിവാക്കാനാണ് ഇക്കുറി ഇടതു മുന്നണി ശ്രമിക്കുന്നത്. മറ്റ് നാല് മണ്ഡലങ്ങളിലും വികസനം തന്നെയാണ് ഇടതു മുന്നണിയുടെ തുറുപ്പ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായ ഇടനാഴി, ക്ഷേമ പദ്ധതികൾ, വൈദ്യുതി, തീരദേശ മലയോര ഹൈവേകൾ, ഗെയിൽ ഗ്യാസ് പൈപ്പ്‌ലൈൻ എന്നിങ്ങനെ ശ്രദ്ധേയ കാര്യങ്ങൾ ഊന്നിപ്പറയുന്നു. കേരളത്തിൽ ഏറ്റവും ധീരമായ വികസന കാൽവയ്പുകൾ നടത്തിയ സർക്കാർ എന്ന നിലയിലുള്ള പ്രചാരണമാണ് നടത്തുന്നത്. ഗെയിൽ, ഇടമൺ-കൊച്ചി പവർ ഹൈവേ എന്നിവ ഇടവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നേക്കുമെന്ന അവസ്ഥയിലായിരുന്നു. ഇടത് സർക്കാർ വന്ന ശേഷമാണ് ഈ പദ്ധതികൾക്ക് ജീവൻ വെച്ചത്.

നീതി ആയോഗ് അടക്കമുള്ളവയുടെ തുടർച്ചയായ അംഗീകാരങ്ങളും ഇടത് പ്രചാരണത്തെ തുണയ്ക്കും എന്ന വിലയിരുത്തലാണ് രഷ്ട്രീയ വിദഗ്ധർ നൽകുന്നത്.

Content Highlights: left campaign in aroor focusing on developmental politics 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ