GREEN

സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില റെക്കോർഡിലേക്ക്; കിലോയ്ക്ക് 250 കടന്നു

19 Sep 2019

ന്യൂഏജ് ന്യൂസ്, സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില റെക്കോർഡിലേക്ക്. കിലോയ്ക്ക് 250 മുതൽ 270 രൂപ വരെയാണ് വില. തിരുവനന്തപുരത്ത് ഹോർട്ടികോർപിന്റെ വിൽപന ശാലകളിൽ 230 രൂപയാണ് ഒരു കിലോ ചെറുനാരങ്ങയുടെ വില. ആലപ്പുഴ, കോട്ടയം,എറണാകുളം,കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ഹോർട്ടികോർപ് സ്റ്റാളുകളിൽ ചെറുനാരങ്ങ വില ഇരുനൂറിൽ താഴെ നിൽക്കുന്നത്. രണ്ടാഴ്ചയ്ക്കിടെയാണ് ചെറുനാരങ്ങയ്ക്ക് വില പെട്ടെന്ന് കൂടിയത്. ഓണത്തിന് ഒരാഴ്ച മുൻപ് വരെ കിലോയ്ക്ക് 60 മുതൽ 80 രൂപയായിരുന്നു വില.

തമിഴ്‌നാട്ടിൽ നിന്ന് വരവ് കുറഞ്ഞതാണ് വില പെട്ടെന്നുയരാനുള്ള കാരണമായി മൊത്തക്കച്ചവടക്കാർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം തെങ്കാശി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ചെറുനാരകം കൃഷിയിൽ വിളവ് കുറഞ്ഞതും ഇതിന് കാരണമായിട്ടുണ്ട്. ഓണവും ചിങ്ങമാസത്തിലെ തിരക്കേറിയ വിവാഹമുഹൂർത്തങ്ങളും കാരണം കഴിഞ്ഞ രണ്ടാഴ്ചയായി ചെറുനാരങ്ങയ്ക്ക് വലിയ ഡിമാൻഡാണ് വിപണിയിൽ അനുഭവപ്പെട്ടിരുന്നത്. വിപണിയിലെ ഡിമാൻഡ് മുന്നിൽ കണ്ട് മൂക്കാത്ത നാരങ്ങകളടക്കം വിളവെടുത്തതും ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമായിട്ടുണ്ട്. കന്നി മാസത്തിൽ വിവാഹങ്ങൾ കുറയുമെന്നതിനാൽ ചെറുനാരങ്ങയുടെ വില ഉടൻ തന്നെ കുറഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story