LAUNCHPAD

ഓണം ഓഫറുകള്‍ ലെനോവോ ദീര്‍ഘിപ്പിച്ചു

Newage News

15 Sep 2020

കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി സാങ്കേതികവിദ്യയിലെ ആഗോള പ്രമുഖരായ ലെനോവോ പുതിയ പ്രൊഡക്ട് ഓഫറുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ വിജയകരമായ ബിസിനസിനെ തുടര്‍ന്ന് ഈ ക്വാര്‍ട്ടറില്‍ മൂന്ന് പുതിയ എക്സ്ക്ലൂസീവ് സ്റ്റോറുകള്‍ ആരംഭിച്ചുകൊണ്ട് റീട്ടെയ്ല്‍ സാന്നിധ്യം വിപുലമാക്കാനാണ് ലെനോവോ ലക്ഷ്യമിടുന്നത്. 2021 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍ 2020) 18.90% വിപണി വിഹിതവും 11% പ്രീമിയം വിഹിതവുമായി മുന്നേറുന്ന ലെനോവോയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയും തുടര്‍ച്ചയായി വലിയ വളര്‍ച്ച കൈവരിക്കുന്ന വിപണിയുമാണ് കേരളം. 2019 സാമ്പത്തിക വര്‍ഷത്തിലെ നാലം പാദം മുതല്‍ 2021 ആദ്യ പാദം വരെ വന്‍ വളര്‍ച്ചയാണ് ലെനോവോ കൈവരിച്ചത്. പൂജ്യം ശതമാനത്തില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന എട്ട് ലെനോവോ എക്സ്ക്ലൂസീവ് സ്റ്റോറുകളടക്കം വലിയ വളര്‍ച്ചയാണ് കമ്പനി നേടിയത്.

വിളവെടുപ്പ് ഉത്സവത്തിന് വിപണി തയാറെടുക്കുന്ന സാഹചര്യത്തില്‍, അധികസെയ്ല്‍സ് ഓഫറുകളിലൂടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നതിന് കേരളത്തിലെ ഉപഭോക്താക്കളെയും പങ്കാളികളെയും പ്രോത്സാഹിപ്പിക്കുകയാണ് ലെനോവോ. ആകര്‍ഷകമായ ഇളവുകള്‍, ഇഎംഐ ഓപ്ഷനുകള്‍, ദീര്‍ഘിപ്പിച്ച വാറന്‍റി

യുടെ അധിക നേട്ടങ്ങള്‍, പ്രീമിയം കെയര്‍, ഉപഭോക്താക്കള്‍ക്കുള്ള പിന്തുണ, മിതമായ വിലയില്‍ നിരവധി ആക്സസറികള്‍ എന്നിവയടങ്ങുന്നതാണ് ഓഫറുകള്‍. ഈ

ഓണം ഓഫറുകള്‍ ലെനോവോയുടെ വിശാല നിരയിലുള്ള പിസികളിലും സ്മാര്‍ട്ട് ഡിവൈസുകളിലും കേരളത്തിലുടനീളം 2020 സെപ്തംബര്‍ 15 വരെ ലഭിക്കുന്നതുമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story