LAUNCHPAD

ലെനോവോ സീ6 സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി; പുത്തൻ മോഡൽ എത്തുന്നത് സ്‌നാപ്ഡ്രാഗണ്‍ 730 പ്രൊസസറുമായി

09 Jul 2019

ന്യൂഏജ് ന്യൂസ്, ഏറെ നാളത്തെ അഭ്യൂഹങ്ങള്ക്കൊടുവില് ലെനോവോ സീ6 (Lenovo Z6) സ്മാര്ട്ഫോണ് പുറത്തിറക്കി. ചൈനീസ് വിപണിയിലാണ് ഫോണ് അവതരിപ്പിച്ചത്. ലെനോവോ സീ6 ഇന്ത്യയിലെത്തുമോ എന്നത് സംബന്ധിച്ച് ഇതുവരെ റിപ്പോര്ട്ടുകളില്ല. ക്വാല്കോം സ്നാപ്ഡ്രാഗണ് 736 പ്രൊസസറുമായാണ് ലെനോവോ സീ6 എത്തുന്നത്. ഷാവോമി റെഡ്മി കെ20 പ്രൊസസറില് ഉപയോഗിച്ചിട്ടുള്ള അതേ പ്രൊസസര് ആണ് ഇത്. റെഡ്മി കെ20 ഇന്ത്യയില് അവതരിപ്പിക്കാനിരിക്കുകയാണ്.

ലെനോവോ സീ6 പരമ്പരയിലെ മൂന്നാമത്തെ ഫോണ് ആണിത്. ലെനോവോ സീ6 പ്രോ, ലെനോവോ സീ6 യൂത്ത് തുടങ്ങിയ ഫോണുകളാണ് ഇതിന് മുമ്പ് പുറത്തിറക്കിയത്. ലെനോവോ സീ6 പ്രോയുടെ 5ജി പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫോണുകളെല്ലാം ചൈനീസ് വിപണിയില് മാത്രമാണുള്ളത്. മറ്റേതെങ്കിലും രാജ്യത്തേക്ക് ഫോണ് എത്തിക്കുമോ എന്ന കാര്യത്തില് വ്യക്തതയില്ല.

                                                                                                       

സവിശേഷതകള്

ട്രിപ്പിള് ക്യാമറ സംവിധാനമാണ് ഫോണില് ഉപയോഗിച്ചിട്ടുള്ളത്. ഇതില് 24 എംപി, 8എംപി, 5എംപി സെന്സറുകളാണുള്ളത്. 16 മെഗാപിക്സലാണ് സെല്ഫി ക്യാമറ.

ഇന്സ്ക്രീന് ഫിംഗര്പ്രിന്റ് സെന്സറാണ് ഫോണില് ഉപയോഗിച്ചിട്ടുള്ളത്. വാട്ടര് ഡ്രോപ്പ് നോച്ച് ഉള്ള 6.39 ഒഎല്ഇഡി ഡിസ്പ്ലേ, എട്ട് ജിബി റാം, 4000 എംഎഎച്ച് ബാറ്ററി, 15 വാട്ട് ഫാസ്റ്റ് ചാര്ജിങ് സപ്പോര്ട്ട് എന്നിവയും ഫോണിനുണ്ട്. ആന്ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള സെഡ് യുഐ 11 ആണ് ഫോണില് നല്കിയിരിക്കുന്നത്.

ഫോണിന് 6ജിബി റാം + 64 ജിബി സ്റ്റോറേജ്, 6ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പുകളാണുള്ളത്. നീല നിറത്തിലുള്ള ഫോണ് മാത്രമാണ് ഇപ്പോള് പുറത്തിറക്കിയത്.



Related News


Special Story