LAUNCHPAD

നൃത്തം ചെയ്യാം കാഞ്ചീവരത്തിനൊപ്പം; ട്രെൻഡ് സെറ്ററായി ബ്രാൻഡും, ആക്ടിവേഷൻ ഡാൻസ് വീഡിയോയും

Newage News

28 Apr 2021

സാരി വിപണിയിലെ പുതിയ ട്രെൻഡ് സെറ്ററാണ് കാഞ്ചീവരം. വിപണിയിൽ അതിവേഗം ബ്രാൻഡ് ശ്രദ്ധ നേടി. ജിതിൻ മാധവൻ 2018 ൽ ആരംഭിച്ചതാണ് സാരികളുടെ ഈ ബ്രാൻഡ്.  ബിടെക് ബിരുദധാരിയും സെയിൽസ് പ്രൊഫഷണലുമാണ് ജിതിൻ. അദ്ദേഹത്തിന് ജോലിയുടെ ഭാഗമായി ധാരാളം യാത്രകൾ ചെയ്യേണ്ടിയിരുന്നു. ഇന്ത്യയിലെ നെയ്ത്തുകാരും അവരുടെ ഉൽപ്പന്നങ്ങളും അവയുടെ ഗുണനിലവാരവും അദ്ദേഹത്തെ ഏറെ ആകർഷിച്ചു. കാഞ്ചീവരം എന്ന ബ്രാൻഡ് അവതരിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത് അങ്ങനെയാണ്. കൈകൊണ്ട് നെയ്ത ഉൽ‌പ്പന്നങ്ങളുടെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി ഈ ശ്രമത്തെ സമർപ്പിച്ചു. അതു വഴി നെയ്ത്ത് സമൂഹത്തെ പിന്തുണയ്ക്കാൻ കഴിയുന്നു. കാഞ്ചിപുരം, തമിഴ്നാട്, ജയ്പൂർ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നെയ്ത്തുകാരുമായി ചേർന്ന് അവിടങ്ങളിലെല്ലാം കാഞ്ചീവരം തങ്ങളുടെ യൂണിറ്റുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ജിതിൻ പറയുന്നു.  ശുദ്ധമായ കാഞ്ചീവരം സിൽക്ക് സാരികൾ, ചന്ദേരി സാരി, ജയ്പൂർ ബ്ലോക്ക് പ്രിൻ്റ് ചെയ്ത കോട്ടൺ സാരികൾ, ഉപ്പട പട്ട് എന്നിവ ഉല്പന്ന ശ്രേണിയിൽ ഉൾപ്പെടുന്നു.


ബ്രാൻഡിങ്ങിൽ വേറിട്ടുനിൽക്കാൻ ശ്രദ്ധേയമായ ഒരു പരീക്ഷണം അവർ നടത്തി. ഉപഭോക്താക്കളുമായി  കൂടുതൽ അടുപ്പമുണ്ടാക്കാൻ കൂടി ലക്ഷ്യമിട്ട് ടീം കാഞ്ചീവരം അവരുടെ ആദ്യത്തെ ഡാൻസ് മാർക്കറ്റിംഗ് ഇൻസ്റ്റാഗ്രാം റീൽ സൃഷ്ടിച്ചു. അത് പെട്ടെന്ന് വൈറലായി.


ഏതാനും മണിക്കൂറുകൾക്കുള്ളിൽ 70,000 പേർ ഈ പുതിയ ഡാൻസ് വീഡിയോ കണ്ടു. ഇന്നത്തെ സ്ത്രീകൾക്ക് തങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതിന് അതിരുകളില്ലെന്ന്  തെളിയിക്കുന്നതായി ഈ ഡാൻസ് വീഡിയോ സീക്വൻസ്. നർത്തകർ ഓരോ ചുവട്ടിലും സാരിയുടെ ഭംഗി പ്രദർശിപ്പിക്കുന്നു.


മാർക്കറ്റിംഗിനെക്കുറിച്ച് കാഞ്ചീവരത്തിൻ്റെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു. തങ്ങളുടെ ഉപഭോക്താക്കൾ വ്യത്യസ്തമായ അനുഭവം പകരുന്നവയാകണം വിപണനത്തിലെ ആക്ടിവേഷൻ പ്രോഗ്രാമുകൾ എന്ന്  അവർ ആഗ്രഹിച്ചു. മോഡലും ഉൽ‌പ്പന്നങ്ങളും പ്രേക്ഷകരും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത ഫോട്ടോ ഷൂട്ടുകൾ അവർ ബ്രാൻഡ് പ്രമോഷൻ്റെ ഭാഗമായി നടത്താറില്ല. നർത്തകർ അടിസ്ഥാനപരമായി തങ്ങളുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണെന്ന് കാഞ്ചീവരം ചീഫ് മാർക്കറ്റിങ്ങ് ഓഫീസർ ഷെർമീൻ സിയാദ് പറയുന്നു. ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസർ സ്വേത പൂർണിമയ്‌ക്കൊപ്പം ബംഗളൂരു ആസ്ഥാനമായുള്ള ഗായിക ഗീതാഞ്ജലി കേലത്തും ഡാൻസ് ടീമിൻ്റെ ഭാഗമായി. ചന്ദേരി സിൽക്ക് സാരിയുടുത്താണ് ഗീതാഞ്ജലി നൃത്തച്ചുവട് വച്ചത്. 

പുതിയ മാർക്കറ്റിംഗ് പരീക്ഷണം വലിയ വിജയമായി. വിൽ‌പന 20% മുതൽ 30% വരെ ഉയർന്നതായി ടീം പറയുന്നു. കൂടുതൽ ഉൽ‌പ്പന്നങ്ങൾ‌ വിപണിയിലിറക്കാനും, നൂതന മാർ‌ക്കറ്റ് ആശയങ്ങൾ‌ പരീക്ഷിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ടീം കാഞ്ചീവരം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story