LIFESTYLE

കേരളത്തിൽ നിന്നും ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനിൽ മത്സരിക്കാന്‍ ഒരുങ്ങി ഒരു പെൺകുട്ടി, 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' കോർഡിനേറ്റർ ഗീതു മോഹൻദാസിനായി ക്യാമ്പയ്‌ൻ സജീവം, ലോകത്തിലെ ഏറ്റവും സാഹസികമായ യാത്രയിൽ മലയാളികൾ നിറസാന്നിധ്യമാകുന്നു

18 Nov 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: കേരളത്തിൽ നിന്നും ആദ്യമായി ഒരു പെൺകുട്ടി പൊളാറിലേക്ക് ! ലോകത്തെ തന്നെ ഏറ്റവും സാഹസികമായ യാത്രകളില്‍ ഒന്നായ ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത് എറണാകുളം സ്വദേശിനിയും 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' എന്ന സ്റ്റാർട്ടപ്പ് സംരംഭത്തിന്റെ അമരക്കാരിയുമായ ഗീതു മോഹൻദാസ് ആണ്. ജയിച്ചു വന്നാൽ, ഇന്ത്യയിൽ നിന്നും ഈ മത്സരത്തിൽ യോഗ്യത നേടുന്ന ആദ്യ പെൺകുട്ടിയാകും ഗീതു.  

ഫിയല്‍ റാവന്‍ എന്ന സ്വീഡിഷ് കമ്പനി എല്ലാവര്‍ഷവും നടത്തുന്ന പോളാര്‍ എക്‌സ്പിഡിഷനില്‍ പങ്കെടുക്കാനാണ് ക്വാൽകോമിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഗീതു തയ്യാറെടുക്കുന്നത്. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റര്‍ വരുന്ന ആര്‍ട്ടിക്ക് മേഖലയിലൂടെയുള്ള അതിസാഹസികമായ യാത്രയാണ് പോളാര്‍ എക്‌സ്‌പെഡിഷന്‍. കഠിനമായ തണുപ്പും മേഖലയിലെ പ്രത്യേക സാഹചര്യവും കാരണം അപകട സാധ്യത ഏറെയുള്ള മത്സരത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും തുടര്‍ച്ചയായി വിജയിച്ചത് മലയാളികളായ പുനലൂര്‍ സ്വദേശി നിയോഗും കോഴിക്കോട് സ്വദേശി ബാബ് സാഗറുമാണ്. ഇവര്‍ മത്സരത്തില്‍ പങ്കെടുക്കുകയും വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ആയിരിക്കും പോളാര്‍ എക്‌സ്‌പെഡിഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. രാജ്യങ്ങളെ 10 വിഭാഗങ്ങളായി തിരിച്ചു ഓണ്‍ലൈന്‍ വോട്ടിങ് വഴി ആദ്യ സ്ഥാനത്തെത്തുന്ന പത്ത് പേര്‍ക്കാണ് ആര്‍ട്ടിക്ക് ദൗത്യത്തിന് യോഗ്യത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തില്‍ തെരഞ്ഞെടുക്കും.

ബെംഗളൂരുവിൽ ഐടി പ്രൊഫഷണൽ ആയ ഗീതു മോഹൻദാസും കൂട്ടുകാരും ചേർന്ന് തുടക്കമിട്ട 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' എന്ന ട്രാവൽ സ്റ്റാർട്ടപ്പ് പ്രകൃതിയുടെ മടിത്തട്ടിൽ ഹൃദ്യമായ യാത്രാനുഭവങ്ങളാരുക്കി യാത്രയുടെ അനന്തമായ ലോകത്തേക്ക് ഏവരെയും മാടിവിളിക്കുന്നൊരു സംരംഭമെന്ന് വിശേഷിപ്പിക്കാം. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും വിവിധ സ്ഥലങ്ങൾക്ക് പുറമെ ഉത്തരേന്ത്യൻ പട്ടണങ്ങളിലും ഇന്ത്യക്ക് പുറത്തും  'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' ഏറെ യാത്രകൾ നടത്തിക്കഴിഞ്ഞു. അടുത്തിടെ നടത്തിയ ഏറെ ശ്രദ്ധേയമായ ഒരു യാത്ര നേപ്പാളിലെ കാഠ്മണ്ഡുവിലേക്കായിരുന്നു. 2019 ൽ  തണുത്തുറഞ്ഞ ലഡാക്കിലെ -30 ഡിഗ്രി തണുപ്പിൽ 19 പേരുടെ കൂട്ടായ്മ ട്രെക്ക് ലീഡ് ചെയ്‌ത പെൺകുട്ടിയായി ഗീതു മാറി.

യാത്രകൾക്കൊപ്പം സമൂഹ നന്മയ്ക്കായുള്ള പദ്ധതികൾ നടപ്പിലാക്കലും വരുംതലമുറയ്ക്ക് മൂല്യങ്ങൾ പകർന്നു കൊടുക്കുന്നതുമെല്ലാം 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്'തങ്ങളുടെ ഉത്തരവാദിത്തമായി കാണുന്നു. പ്ലാസ്റ്റിക് രഹിത ട്രെക്കിങ്ങ് ക്യാമ്പുകളും, പാമ്പാടുംചോലയിലെ വനവത്കരണ പ്രവർത്തനങ്ങളും, ഒട്ടേറെ ശുചീകരണ യജ്ഞങ്ങളും ഉൾപ്പെടെ ഒരുപിടി പദ്ധതികൾ നടപ്പിലാക്കുന്ന നന്മമരം കൂടിയാണ് 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്'.

ലോകത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുറച്ചു പേർക്ക് മാത്രം പോകാൻ കഴിയുന്ന ഒരു യാത്രയാണ്. മഞ്ഞു മൂടിയ ആർട്ടിക്കിൽ -30 ഡിഗ്രി തണുപ്പിൽ നടക്കുന്ന ഈ യാത്രയിലേക്കു ഈ തവണ നമ്മുടെ ഓരോ വോട്ടും ഗീതുവിന്‌ നൽകി ആ പെൺകുട്ടിയുടെ സ്വപ്നങ്ങൾക്ക് കൂടെ നിൽക്കാം എന്ന അധ്വാനവുമായി അനവധി പേരാണ് സോഷ്യൽ മീഡിയയിൽ ഗീതുവിന്‌ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

താഴെ നല്കിയിരിയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗീതുവിന്‌ വോട്ട് ചെയ്യാം.   

https://polar.fjallraven.com/contestant/?id=7022  

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story