AUTO

ലൂയിസ് ഹാമിൽട്ടൺ ഏഴാമത്തെ എഫ് 1 ലോക കിരീടം നേടി; ഷൂമാക്കറുടെ റെക്കോഡിനൊപ്പമെത്തി

Newage News

16 Nov 2020

ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ ചരിത്രം രചിച്ച് മെർസിഡീസിന്റെ ലൂയിസ് ഹാമിൽട്ടൺ. ഏഴാമത് ഫോർമുല വൺ ലോകകിരീടം നേടി ഇതിഹാസ താരം മൈക്കിള്‍ ഷൂമാക്കറിന്റെ റെക്കോഡിനൊപ്പമെത്താനും ഈ ബ്രിട്ടീഷുകാരന് സാധിച്ചു. തുർക്കിയിൽ നടന്ന ഗ്രാൻഡ് പ്രീ ചാമ്പ്യൻഷിപ്പിലെ വിജയത്തോടെയാണ് ഹാമിൽട്ടൺ ഏഴാം ലോക കിരീടം സ്വന്തമാക്കിയത്. സീസണിൽ മൂന്ന്​ ഗ്രാൻപ്രി മത്സരങ്ങൾ ബാക്കിനിൽക്കെയാണ്​ ഹാമിൽട്ടണിന്റെ കിരീടനേട്ടമെന്നതും ശ്രദ്ധേയമാണ്. 2008, 2014, 2015, 2017, 2018, 2019 വര്‍ഷങ്ങളിലാണ് ഹാമില്‍ട്ടന്റെ ഫോര്‍മുല വണ്‍ കിരീടം നേട്ടങ്ങൾ. നേരത്തെ പോര്‍ച്ചുഗീസ് ഗ്രാന്‍ഡ്പ്രീയില്‍ ജേതാവായതോടെ ഷൂമാക്കറുടെ 91 ഗ്രാന്‍ഡ്പ്രീ വിജയങ്ങളെന്ന റെക്കോര്‍ഡും താരം മറികടന്നിരുന്നു. കൂടാതെ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീയിൽ നിലവിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ (94), പോൾ പൊസിഷനുകൾ (97), ഏറ്റവും കൂടുതൽ പോഡിയം ഫിനിഷുകൾ (163) എന്നിവയുൾപ്പടെ നിരവധി റെക്കോർഡുകളും മെർസിഡീസിന്റെ ബ്രിട്ടീഷ് താരത്തിന്റെ പേരിലുണ്ട്. കൂടാതെ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീയിൽ നിലവിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ (94), പോൾ പൊസിഷനുകൾ (97), ഏറ്റവും കൂടുതൽ പോഡിയം ഫിനിഷുകൾ (163) എന്നിവയുൾപ്പടെ നിരവധി റെക്കോർഡുകളും മെർസിഡീസിന്റെ ബ്രിട്ടീഷ് താരത്തിന്റെ പേരിലുണ്ട്. മഴയും മോശം കാലാവസ്‌ഥയും ഇസ്‌താംബൂള്‍ റേസിങ്‌ ട്രാക്കില്‍ വില്ലനായി. ലാൻസ് സ്‌ട്രോളും സെർജിയോ പെരസും മത്സരത്തിന്റെ ആദ്യ പകുതിയിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ മുറുകെ പിടിച്ചു. പ്രതികൂല കാലാവസ്‌ഥയില്‍ ബുദ്ധിപൂര്‍വം കാറോടിച്ചതാണ് വിജയത്തിന് പിന്നിലെ രഹസ്യം. ഏഴിനെ ഒരു സംഖ്യ മാത്രമായി കാണുന്നതെന്ന് പറഞ്ഞ ലോകചാമ്പ്യൻ ഷൂമാക്കറിനെപ്പോലുള്ള ഇതിഹാസത്തിനൊപ്പമാകുന്നതിന്റെ സന്തോഷം വേറെയാണെന്നും മത്സരശേഷം പറഞ്ഞു. എന്നാൽ അടുത്ത സീസണിൽ മെർസിഡീസിനൊപ്പം ഉണ്ടാകുമോ എന്ന ചോദ്യത്തിൽ നിന്നും ബ്രിട്ടീഷ് താരം ഒഴിഞ്ഞുമാറിയത് ആശ്ചര്യമായി. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story